കൊച്ചി: റിവ്യു ബോംബിങ് തടയാൻ കർശന മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട്. സിനിമ റിലീസ് ചെയ്ത് 48 മണിക്കൂർ കഴിയുമ്പോഴേക്കും റിവ്യു എന്ന പേരിൽ വിലയിരുത്തലുകൾ നടത്തുന്നത് വ്ലോഗർമാർ ഒഴിവാക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു.
പ്രതിഫലം ലക്ഷ്യമിട്ടാണ് പലരും സാമൂഹിക മാധ്യമങ്ങളിൽ റിവ്യു നടത്തുന്നത്. പണം നൽകാൻ തയ്യാറാകാത്തവർക്കെതിരെ നെഗറ്റീവ് റിവ്യു ഉണ്ടാകുന്നു. എന്നാൽ നിലവിൽ ഇതിൽ കേസെടുക്കാൻ പരിമിതകളുണ്ട്. ഭീഷണിപ്പെടുത്തി പണം വാങ്ങൽ, ബ്ലാക്ക് മെയിലിങ് തുടങ്ങിയവയുടെ പരിധിയിൽ വരാത്തതാണ് കാരണം. പരാതി നൽകാൻ സൈബർ സെല്ലിൽ പ്രത്യേക പോർട്ടൽ വേണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നടൻമാർ, സിനിമയ്ക്ക് പിന്നണിയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണം, ആപമാനിക്കുന്ന ഭാഷ, അപകീർത്തികരമായ പരാമർശങ്ങൾ എന്നിവ തടയണം. സിനിമയെ വലിച്ചു കീറുകയല്ല പകരം ക്രിയാത്മകമായ വിമർശനം നടത്തണം. നിയമ, ധാർമിക നിലവാരം കാത്തു സൂക്ഷിക്കണമെന്നും പ്രൊഫഷണലിസമുണ്ടാകണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ ഉൾപ്പെടെ നിലപാട് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates