2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും. വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കുന്നതിനുള്ള പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു. 2027-28 മുതൽ 2031-32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതി നിരക്ക് ഈ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക..ജുഹുവില്‍ വെടിവയ്പില്‍ പരിക്കേറ്റ നടന് ടൈഗര്‍ ഷറോഫിനെ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ സന്ദര്‍ശിച്ചു. ഞായാറാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ടൈഗര്‍ ഷറോഫിന്റെ വസതിയിലെത്തിയത്. കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ കുടിക്കാഴ്ചയില്‍ ഉപമുഖ്യമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്.. ബോംബ് ഭീഷണിയെത്തുടർന്ന് ഇസ്രായേലിൽ നിന്ന് പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി. ടെൽ അവീവിൽനിന്ന് വിയന്നയിലേക്ക് പുറപ്പെട്ട ഓസ്ട്രിയൻ എയർലൈൻസ് വിമാനമാണ് ബൾഗേറിയയിൽ ലാൻഡ് ചെയ്തത്. വിമാനത്തിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates