കൊല്ലപ്പെട്ട റിദാൻ ബാസിൽ 
Kerala

മലമുകളിലേക്ക് വിളിച്ചു കൊണ്ടുപോയി; തോക്ക് ഡല്‍ഹിയില്‍ നിന്നെത്തിച്ചു; റിദാന്റെ കൊലപാതകത്തില്‍ സുഹൃത്ത് പിടിയില്‍

 21ന് രാത്രി ബാസില്‍ ഷാനിനൊപ്പമാണ്‌ വീട്ടില്‍ നിന്ന് പോയത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  എടവണ്ണയിലെ റിദാന്‍ ബാസിലിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് അറസ്റ്റില്‍. മുണ്ടേങ്ങര സ്വദേശി ഷാന്‍ മുഹമ്മദാണ് പിടിയിലായത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും കൃത്യം നടത്താനുള്ള തോക്ക് ഡല്‍ഹിയില്‍ നിന്ന് കൊണ്ടുവന്നതാണെന്നും പ്രതി പൊലീസിനു മൊഴി നല്‍കി. തോക്ക് ഷാനിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

ഷാനിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.  21ന് രാത്രി ബാസില്‍ ഷാനിനൊപ്പമാണ്‌ വീട്ടില്‍ നിന്ന് പോയത്. രാത്രി ചെമ്പക്കുത്ത് പുളിക്കുന്ന് മലയില്‍ ബാസില്‍ ഒറ്റയ്ക്കാണെന്നും ശ്രദ്ധിക്കണമെന്നും വീട്ടുകാരെ ഷാന്‍ ഫോണ്‍ വിളിച്ച് അറിയിച്ചു. നേരം പുലര്‍ന്നിട്ടും ബാസില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചെവിയുടെ പിന്‍ഭാഗത്തും നെഞ്ചിലും ആഴത്തില്‍ മുറിവുണ്ടായിരുന്നു.

വെടിയേറ്റതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലഹരിക്കേസില്‍ അറസ്റ്റിലായ ബാസില്‍ അടുത്തിടെയാണ് ജയില്‍ മോചിതനായത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT