'ഇതാരാണ്?'; സ്വന്തം ചിത്രത്തില്‍ നോക്കി മോദിയുടെ ചോദ്യം, കവിതയും ചിരിയുമായി കുരുന്നുകള്‍ക്കൊപ്പം പ്രധാനമന്ത്രി - വിഡിയോ

വന്ദേഭാരത് എക്‌സ്പ്രസ് ഫഌഗ് ഓഫിനു മുന്നോടിയായി തീവണ്ടിക്കുള്ളില്‍ കുട്ടികളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് രസകരമായ നിമിഷങ്ങള്‍
പ്രധാനമന്ത്രി കുട്ടികള്‍ക്കൊപ്പം/വിഡിയോ ദൃശ്യം
പ്രധാനമന്ത്രി കുട്ടികള്‍ക്കൊപ്പം/വിഡിയോ ദൃശ്യം

തിരുവനന്തപുരം: 'യേ കോന്‍ ഹെ?' സ്വന്തം ചിത്രം ചൂണ്ടിക്കാട്ടി തമാശരൂപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യം. 'അത് ഞാനൊന്നു ശ്രമിച്ചു നോക്കിയതാണെന്ന്' ചിത്രം വരച്ച മിടുക്കന്റെ മറുപടി. വന്ദേഭാരത് എക്‌സ്പ്രസ് ഫഌഗ് ഓഫിനു മുന്നോടിയായി തീവണ്ടിക്കുള്ളില്‍ കുട്ടികളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് രസകരമായ നിമിഷങ്ങള്‍.

പ്രധാനമന്ത്രിക്കു മുന്നില്‍ കുട്ടികള്‍ മലയാളത്തിലും ഇംഗ്ലിഷിലും ഹിന്ദിയിലുമെല്ലാം കവിത അവതരിപ്പിച്ചു. കുട്ടികള്‍ വരച്ച ചിത്രങ്ങളില്‍ മോദി ഒപ്പിട്ടു നല്‍കി. 

ചിലര്‍ സ്വന്തം ആശയങ്ങളാണ് പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചത്. അവരില്‍ ഒരാള്‍ ഇനി തന്റെ ഉപദേശകയാണെന്ന് മോദി പറഞ്ഞപ്പോള്‍ ചുറ്റും ചിരി നിറഞ്ഞു. 

കുട്ടികളുമായി ചെലവഴിച്ച രസകരമായ നിമിഷത്തിന്റെ വിഡിയോ പ്രധാനമന്ത്രി തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com