Rini Ann George , V D Satheesan Facebook
Kerala

'ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി'; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്

പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി തനിക്ക് വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്ന് നടി നേരത്തേ വ്യക്തമാക്കിയിരിക്കുന്നു. താന്‍ മകളെപ്പോലെ കാണുന്ന കുട്ടി എന്നാണ് സതീശന്‍ റിനിയെ വിശേഷിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മികച്ച പ്രകടനത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശനെ അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്. സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയമാണ് യുഡിഎഫിനുണ്ടായിരിക്കുന്നതെന്ന് അവര്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. വി ഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്.

'ഇത് എന്റെ നേതാവിന്റെ വിജയം. അചഞ്ചലമായ നിലപാടിന്റെ വിജയം. അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി. ഒരേ ഒരു രാജ. ടീം യുഡിഎഫിന് അഭിനന്ദനങ്ങള്‍', എന്നാണ് റിനിയുടെ കുറിപ്പ്.

പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി തനിക്ക് വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്ന് നടി നേരത്തേ വ്യക്തമാക്കിയിരിക്കുന്നു. താന്‍ മകളെപ്പോലെ കാണുന്ന കുട്ടി എന്നാണ് സതീശന്‍ റിനിയെ വിശേഷിപ്പിച്ചത്. മോശമായി പെരുമാറിയെന്ന് യുവനേതാവിനെതിരേ റിനി ആരോപണം ഉന്നയിച്ചപ്പോള്‍, പിതാവ് എങ്ങനെ ഇടപെടുമോ, അത്തരത്തില്‍ കൈകാര്യംചെയ്തിട്ടുണ്ടെന്നായിരുന്നു സതീശന്‍ മറുപടി നല്‍കിയത്.

യുവനേതാവിനെതിരായ വെളിപ്പെടുത്തലിന് പിന്നില്‍ സതീശനാണെന്ന ആരോപണത്തിനെതിരേ നടിയും രംഗത്തുവന്നിരുന്നു. ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ വലിച്ചിടുന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നതെന്ന് നടി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. തന്റെ വാക്കുകള്‍, തന്റേതുമാത്രമാണെന്നും നടി അന്ന് വ്യക്തമാക്കി.

Rini Ann George congratulates V D Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്