Rini Ann George  facebook
Kerala

'രാഹുലിന്റെ അറസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ആനന്ദിക്കുന്നുണ്ടാവും, മകനെപ്പോലും ഒഴിവാക്കാന്‍ ശ്രമം നടത്തി'

പൈശാചികവും നിഷ്ഠൂരവുമായ ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്ന് പെണ്‍കുട്ടികള്‍ത്തന്നെ സാക്ഷ്യപ്പെടുത്തുന്ന മൊഴികള്‍ പുറത്തുവന്നിട്ടും ഇത്തരത്തിലുള്ള ഒരു വ്യക്തിയുമായി ഉമ്മന്‍ ചാണ്ടിയേപ്പോലെ ഒരു നേതാവിനെ താരതമ്യപെടുത്തുന്നത് ന്യായമാണോ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിരുന്നത് മറ്റൊരാളുടെ പേരായിരുന്നുവെന്നും അത് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും നടി റിനി ആന്‍ ജോര്‍ജ്. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളിയിലും വരെ രാഹുല്‍ അഭിനയിച്ച് തകര്‍ത്തുവെന്നും റിനി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് റിനി ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍, അധ്യക്ഷ സ്ഥാനത്തിന്റെ കാലാവധി പൂര്‍ത്തീകരിക്കാന്‍ രാഹുലിന് സാധിച്ചില്ല. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി എന്ന് അവകാശപ്പെടുമ്പോഴും അദ്ദേഹത്തിന്റെ സ്വന്തം മകനെ പോലും ഒഴിവാക്കാനുള്ള സകല പരിശ്രമങ്ങളും നടത്തി. പൈശാചികവും നിഷ്ഠൂരവുമായ ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്ന് പെണ്‍കുട്ടികള്‍ത്തന്നെ സാക്ഷ്യപ്പെടുത്തുന്ന മൊഴികള്‍ പുറത്തുവന്നിട്ടും ഇത്തരത്തിലുള്ള ഒരു വ്യക്തിയുമായി ഉമ്മന്‍ ചാണ്ടിയേപ്പോലെ ഒരു നേതാവിനെ താരതമ്യപെടുത്തുന്നത് ന്യായമാണോ എന്ന ചോദ്യവും റിനി ഉയര്‍ത്തുന്നുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉമ്മന്‍ചാണ്ടിയുടെ കൂടി വിജയമാണെന്നും റിനി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി താരതമ്യം ചെയ്യുന്നത് ശരിയാണോ എന്നാണ് റിനിയുടെ ചോദ്യം. സ്വയം അഭിനയിച്ച് ഉമ്മന്‍ ചാണ്ടിയായി അവരോധിക്കാന്‍ രാഹുല്‍ നാടകം നടത്തുകയാണ്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയല്ല തന്റെ ലക്ഷ്യം. കോണ്‍ഗ്രസിന്റെ അന്തസ്സിനെ നശിപ്പിക്കുന്ന ഹിംസാത്മകമായ പ്രവണതകളെ ഇല്ലാതാക്കുകയാണെന്ന് റിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതില്‍ ഏറ്റവും ആനന്ദിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് ആയിരിക്കുമെന്നും റിനി പറയുന്നു.

Rini Ann George posts a Facebook post on Rahul Mamkootathil's arrest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്കോ?; ആര് വന്നാലും മെച്ചം, സ്വാഗതം ചെയ്ത് മുസ്ലീംലീഗ്

വടകരയിലെ ഫ്‌ലാറ്റ് ആരുടേത്? ഉത്തരം നല്‍കാതെ കെ സി വേണുഗോപാല്‍

പോക്കുവരവ് ചെയ്ത് നല്‍കാനായി കൈക്കൂലി വാങ്ങി; മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്

'കറുത്ത്, മെലിഞ്ഞ നീ സുന്ദരിയല്ല, ആര് കല്യാണം കഴിക്കാനാ?'; മിസ് ഇന്ത്യയില്‍ പങ്കെടുത്തത് സുന്ദരിയെന്ന് തെളിയിക്കാനെന്ന് മീനാക്ഷി ചൗധരി

2.20 ലക്ഷം രൂപ മുതല്‍ വില; പുതിയ ലുക്കില്‍ ഗോവന്‍ ക്ലാസിക് 350

SCROLL FOR NEXT