കൊച്ചി: ആര്‍എംപി യുഡിഎഫിന്റെ ഭാഗമല്ലെന്നും ഭരണം ലഭിച്ചാല്‍ മന്ത്രിസഭയിലേയ്ക്കുണ്ടോയെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും കെ കെ രമ. പാര്‍ട്ടിയുടെ നിലപാടുകളില്‍ മറുപടി പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണ്. അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നും അവര്‍ പ്രതികരിച്ചു. അതേസമയം ഇത്തവണ യുഡിഎഫ് ഭരണം പിടിക്കുമൈന്നും 80 മുതല്‍ 90 സീറ്റ് വരെ നേടുമെന്നും കെ കെ രമ പറഞ്ഞു.
കെ കെ രമയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമുണ്ടെന്ന വാര്‍ത്തകള്‍ വരുന്നത് കണ്ടു. എന്നാല്‍ അത്തരത്തില്‍ യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ചയോ ആലോചനയോ ഒന്നും നടന്നിട്ടില്ലെന്നും കെ കെ രമ പറഞ്ഞു. സ്പീക്കര്‍ ആകുമെന്നൊക്കെ കേള്‍ക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. ഫലം വരട്ടെ. അല്ലാതെ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും കെ കെ രമ പറഞ്ഞു.
അധികാരം കിട്ടിയാല്‍ ആരാകും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നതില്‍ സോഷ്യല്‍ മീഡിയില്‍ പ്രചാരണം ശക്തമാകുകയാണ്. എറണാകുളത്ത് നിന്നൊരാള്‍ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതായുള്ള ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയാണ് മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടത്. കേരളത്തിലെ പ്രതിപക്ഷത്തെ ശക്തമായി നയിച്ച ആളാണ് സതീശനെന്നും ഷിയാസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഷിയാസിനെ തള്ളി നിരവധി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇത്തരം ചര്‍ച്ചകളുടെ ആവശ്യം ഇപ്പോഴില്ലെന്നായിരുന്നു വി എം സുധീരന്‍, എം ലിജു, കെ മുരളീധരനും കെ ബാബു അടക്കമുള്ള നേതാക്കളുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates