അൻസു 
Kerala

സ്ഥലം മാറിയിറങ്ങി; സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു

കാരുവേലിലെ കോളജിൽ ജോലിക്കായുള്ള ഇന്റർവ്യൂവിന് എത്തിയതായിരുന്നു അൻസു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേ​ഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ചു. ഇടുക്കി കെ ചപ്പാത്ത് മരുതുംപേട്ടയിൽ കളത്തൂക്കുന്നേൽ കെ സി ആന്റണി – മോളി ദമ്പതികളുടെ മകൾ അൻസു ട്രീസ ആന്റണി (25) ആണു മരിച്ചത്. സംഭവത്തിൽ കാറോടിച്ച പത്തനംതിട്ട സ്വദേശി ജയകുമാറിനെതിരെ പൊലീസ് കേസെടുത്തു. കാർ കസ്റ്റഡിയിൽ എടുത്തു.  

എംസി റോഡിൽ കുളക്കട വായനശാല ജംക്‌ഷനു സമീപം ബുധനാഴ്‌ച രാവിലെയായിരുന്നു അപകടം. കാരുവേലിലെ കോളജിൽ അധ്യാപിക ജോലിക്കായുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അൻസു. പുത്തൂർ വഴി പോകുന്നതിനു പുത്തൂർ മുക്കിൽ ഇറങ്ങുന്നതിനു പകരം കുളക്കടയിൽ ഇറങ്ങി. ഓട്ടോറിക്ഷ ഡ്രൈവറോടു വഴി ചോദിച്ച ശേഷം അടുത്ത ബസ് പിടിക്കുന്നതിനായി സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേ​ഗത്തിലെത്തിയ കാർ അൻസുവിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. 

അപകടത്തിനിടയാക്കിയ കാർ മറ്റൊരു കാറിനെ മറികടന്ന് റോഡിന്റെ വലതുവശത്തേക്കു പാഞ്ഞകയറിയതാണ് അപകടത്തിന് കാരണം. ​ഗുരുതരമായി പരിക്കേറ്റ അൻസുവിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സഹോദരിമാർ: അന്റു ആന്റണി (യുഎസ്), അഞ്ജു ആനി ആന്റണി. സംസ്കാരം പിന്നീട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT