മന്ത്രി പി കെ ബഷീര്‍  
Kerala

കേരളത്തിലെ റോഡപകടങ്ങള്‍: മന്ത്രി പി കെ ബഷീര്‍ അടിയന്തര യോഗം വിളിച്ചു

യോഗത്തില്‍ സംസ്ഥാനത്തെ അപകടങ്ങളുടെ കാരണങ്ങള്‍ വിശദമായി അവലോകനം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ അടിയന്തര യോഗം വിളിച്ചു. നാളെ ( സെപ്റ്റംബര്‍ 8 ) തിരുവനന്തപുരത്താണ് യോഗം. രാവിലെ 11 മണിക്ക് നിയമസഭാ സമുച്ചയത്തിലാണ് യോഗം നടക്കുക.

ഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, എന്‍എച്ച്എഐ സംസ്ഥാന മേധാവി, നാറ്റ്പാക്, റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടര്‍മാര്‍ എന്നിവരുടെ അടിയന്തര യോഗമാണ് മന്ത്രി വിളിച്ചുചേര്‍ത്തിട്ടുള്ളത്.

യോഗത്തില്‍ സംസ്ഥാനത്തെ പ്രധാന റോഡുകളിലും ദേശീയപാതകളിലും ഉണ്ടായ അപകടങ്ങളുടെ കാരണങ്ങള്‍ വിശദമായി അവലോകനം ചെയ്യും. റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍, ട്രാഫിക് നിയന്ത്രണം, റോഡ് അറ്റകുറ്റപ്പണികള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യും.

Road Accidents in Kerala: Minister P.K. Basheer Convenes Urgent Meeting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആകെ 8,000 ഹോസ്റ്റല്‍ മുറികള്‍, 7 ലക്ഷം വിദ്യാര്‍ഥികള്‍: ഡല്‍ഹിയിലെ 'മരണക്കെണികളില്‍' ഇനിയും നിരവധിപേര്‍?

കോളിളക്കം സൃഷ്ടിച്ച ഇടുക്കി കുമാരമംഗലം പീഡന പരമ്പര: ഒന്നാം പ്രതിക്ക് 20 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

കൊണ്ടോട്ടിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അന്വേഷണം ആരംഭിച്ചു

എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി, പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാളെ പിഎ ആക്കണമെന്ന് രമ്യ, ചരിത്രം കുറിച്ച് ഇഷാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം'; രാഹുലിനെ കണ്ട് വിഡി സതീശന്‍; വൈകില്ലെന്ന് മറുപടി