ajith anil 
Kerala

ട്രിപ്പടിക്കാന്‍ കുട്ടികളുടെ മോഷണം; കവര്‍ന്നത് മൂന്നുപവനും 75,000 രൂപയും; പിടിയില്‍

വീട്ടുകാര്‍ ബംഗളൂരുവിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോയപ്പോഴായിരുന്നു മോഷണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കോട്ടയം: വിനോദയാത്രയ്ക്കും ആഡംബരത്തിനുമായി മോഷണം നടത്തിയ സംഘത്തിലെ മൂന്നു പേരെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പില്‍ വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ അജിത്ത് അനിലും (19) പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടുപേരുമാണ് പിടിയിലായത്.

മേയ് 24ന് അര്‍ധരാത്രി ആയിരുന്നു മോഷണം. ആനക്കല്ല് -പൊടിമറ്റം റോഡിലുള്ള ആന്റണി ജോസഫ് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ബംഗളൂരുവിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോയപ്പോഴായിരുന്നു മോഷണം. മോഷണസംഘം ഒരു കാറില്‍ വീട്ടില്‍ എത്തി. മുഖംമൂടിയും പര്‍ദ്ദയും ധരിച്ച് മുന്‍ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറിയാണ് 75,000 രൂപയും മൂന്നു പവനോളം സ്വര്‍ണവും മോഷ്ടിച്ചത്.

പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സിസിടിവി ക്യാമറകളും ഫോണുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. മോഷ്ടിച്ച പണവും സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് കിട്ടിയ പണവും ഉപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും കറങ്ങുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലിസ് പറഞ്ഞു.

Robbed for a Travel Fund: 3 Teens Arrested After Stealing Gold and ₹75,000 in Kottayam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ മുഖ്യമന്ത്രിയല്ല, മുഖ്യസേവകനെന്ന് വിജയ്; 'എല്ലാത്തിലും ബ്ലാക് ആന്‍ഡ് വൈറ്റ് ആയി തുടരും'

ദുരന്തത്തിന്റെ ഓർമകൾ... ഇത്തവണ ആർസിബിയുടെ വിക്ടറി പരേഡ് ഇല്ല

യുഎഇയില്‍ നഴ്‌സിങ് മേഖലയിലും സ്വദേശിവല്‍ക്കരണം, വന്‍മാറ്റം

വയര്‍ കുറയ്ക്കാന്‍ സ്വയം ടോര്‍ച്ചര്‍ ചെയ്തു, ഒരു പെണ്‍കുട്ടിയും അങ്ങനെ ചെയ്യരുത്: താപ്‌സി പന്നു

'കൊതുകിനെ കൊതുകുകൊണ്ട് നേരിടാന്‍ ഗൂഗിള്‍'; 3.2 കോടി ബാക്ടീരിയ ബാധിച്ച കൊതുകുകളെ തുറന്നുവിടും; ലക്ഷ്യം രോഗവ്യാപനം തടയല്‍

SCROLL FOR NEXT