റസല്‍, സൂരജ്  
Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ ചാടിപ്പോയി; കവര്‍ച്ച കേസ് പ്രതികള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കവര്‍ച്ച കേസ് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പൊലീസ് പിടികൂടിയ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് പ്രതികള്‍ ചാടി പോയത്.

പത്തനംതിട്ട സ്വദേശി റസല്‍, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടത്. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണ്.

കടവന്ത്രയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പ്രതികള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Robbery case suspects escape after evading police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യചോര്‍ച്ച തടയല്‍ ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും; പ്രതിപക്ഷം പിന്തുണച്ചേക്കും

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ മുതല്‍ ഐബി തലവന്‍ വരെ; പരീക്ഷാ സമ്പ്രദായം ലീക്ക്പ്രൂഫ് ആക്കാനുള്ള ഉന്നതതല സമിതിയിലെ ആറംഗങ്ങള്‍ ഇവര്‍

ന്യൂനമര്‍ദം തീവ്രമായി, ഇന്നുമുതല്‍ മഴ കനക്കും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam July 27|യാത്രകൾ ഗുണകരമാകും, കുടുംബ ജീവിതം സന്തോഷകരമാകും

'കാറിന് വഴി കൊടുത്തില്ല'; കൊച്ചിയില്‍ ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം, കേസ്