കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകി വീണു; ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്  
Kerala

കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകി വീണു; ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

പാലസ് റോഡ് ഗവണ്‍മെന്റ് ടൗണ്‍ യുപിഎസിന് സമീപത്തെ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിക്ക് കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകിവീണ് ഗുരുതര പരിക്ക്. ആറ്റിങ്ങലില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയുടെ ദേഹത്തേക്കാണ് ബസ്‌റ്റോപ്പിന് സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകിവീണത്.

പാലസ് റോഡ് ഗവണ്‍മെന്റ് ടൗണ്‍ യുപിഎസിന് സമീപത്തെ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയുടെ ദേഹത്തേക്കാണ് മേല്‍ക്കൂരയുടെ ഒരു ഭാഗം ഇളകി വീണത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബസ് സ്റ്റോപ്പിന് സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗമാണ് ഇളകിവീണ് അപകടം ഉണ്ടായത്. ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തോളെല്ലിന് ഗുരുതരപരിക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി വെഞ്ഞാറമൂട്ടില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം