ബിനോയ് വിശ്വം- പിണറായി വിജയന്‍ 
Kerala

പിഎം ശ്രീ: മന്ത്രി സഭായോഗത്തില്‍ പങ്കെടുക്കാന്‍ ഉപാധികളുമായി സിപിഐ, ഇന്ന് നിര്‍ണായകം

കറാര്‍ റദ്ദാക്കണം എന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഐ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ നിലകൊള്ളുമ്പോള്‍ എല്‍ഡിഎഫിന് ഇന്ന് നിര്‍ണായക ദിനം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന സിപിഐ നിലപാട് എടുത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. വൈകീട്ട് 3.30 നാണ് മന്ത്രി സഭായോഗം നിശ്ചയിച്ചിരിക്കുന്നത്.

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റും ഇന്ന് നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 9 മണിക്കാണ് സിപിഐ സെക്രട്ടേറിയേറ്റ് യോഗം ചേരുന്നത്. ചൊവ്വാഴ്ച ഓണ്‍ലൈന്‍ ആയി ചേര്‍ന്ന സിപിഐ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ധാരണയായിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായ തീരുമാനം സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.

വിഷയത്തില്‍, എല്‍ഡിഎഫിനുള്ളില്‍ സമവായ ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍, കറാര്‍ റദ്ദാക്കണം എന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഐ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രത്തിന് കത്തയക്കണം എന്നാണ് സിപിഐ മുന്നോട്ട് വയ്ക്കുന്ന നിലപാട്. കരാറില്‍ നിന്നും പിന്‍മാറുന്നുണ്ടെങ്കില്‍ അക്കാര്യം പരസ്യമാക്കണമെന്നും, കേന്ദ്രത്തിന് കത്തയച്ചാല്‍ മാത്രം മന്ത്രിസഭാ യോഗത്തിന്റെ ഭാഗമായാല്‍ മതിയെന്നുമാണ് സിപിഐ നിലപാട്.

 PM-SHRI schools scheme start political wrangling in Kerala. CPI and CPM drift in Left Democratic Front government.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പറയരുത്; ഡിജിപിയുടെ കർശന നിർദ്ദേശം, സർക്കുലർ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT