CPI-CPM meeting today to discuss the PM-SHRI issue, sanju samson 
Kerala

പിഎം ശ്രീ: മന്ത്രി സഭായോഗത്തിൽ പങ്കെടുക്കാൻ ഉപാധികളുമായി സിപിഐ, സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പിഎം ശ്രീ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ നിലകൊള്ളുമ്പോള്‍ എല്‍ഡിഎഫിന് ഇന്ന് നിര്‍ണായക ദിനം

സമകാലിക മലയാളം ഡെസ്ക്

 പിഎം ശ്രീ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ നിലകൊള്ളുമ്പോള്‍ എല്‍ഡിഎഫിന് ഇന്ന് നിര്‍ണായക ദിനം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന സിപിഐ നിലപാട് എടുത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. വൈകീട്ട് 3.30 നാണ് മന്ത്രി സഭായോഗം നിശ്ചയിച്ചിരിക്കുന്നത്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

പിഎം ശ്രീ: മന്ത്രി സഭായോഗത്തില്‍ പങ്കെടുക്കാന്‍ ഉപാധികളുമായി സിപിഐ, ഇന്ന് നിര്‍ണായകം

ബിനോയ് വിശ്വം- പിണറായി വിജയന്‍

'കരൂരിലെത്തി കാണാമെന്ന വാക്കുപാലിച്ചില്ല', വിജയ് നല്‍കിയ 20 ലക്ഷം തിരികെ നല്‍കി മരിച്ചയാളുടെ ഭാര്യ

Vijay's TVK Rally

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി, മസിലുകള്‍ ചതഞ്ഞരഞ്ഞ നിലയില്‍

മണ്ണിടിച്ചിലിൽ ​ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

kerala rain alert

സഞ്ജു മിന്നുമോ?, ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വിക്ക് മറുപടി പറയാന്‍ ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 ഇന്ന്

സൂര്യകുമാർ യാദവിനും കുൽദീപ് യാദവിനുമൊപ്പം സഞ്ജു സാംസൺ

ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വിക്ക് മറുപടി പറയാന്‍ ഇന്ന് ഇന്ത്യ, ഓസ്‌ട്രേലിയയെ നേരിടും. അഞ്ചു ടി20 മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ന് നടക്കുന്ന ആദ്യമത്സരത്തിന് കാന്‍ബറയാണ് വേദിയാകുന്നത്. ഏഷ്യാ കപ്പില്‍ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഈ പരമ്പര യഥാര്‍ഥ പരീക്ഷണമാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടീമിന് വിജയിക്കാന്‍ സാധിച്ചാല്‍ സൂര്യകുമാര്‍ യാദവിന്റെ നായകത്വത്തിന് ഒരു പൊന്‍തൂവല്‍ ആയി മാറും. ഇന്ത്യയില്‍ മാത്രമല്ല, ഓസ്‌ട്രേലിയ പോലുള്ള മണ്ണിലും പരമ്പര നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള ക്യാപ്റ്റന്‍ ആണ് സൂര്യകുമാര്‍ യാദവ് എന്ന പ്രശസ്തി നേടാനും ഇത് സഹായകമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

SCROLL FOR NEXT