Kerala

ഒരുകോടി രൂപ നഷ്ടപരിഹാരം വേണം; കെ സുരേന്ദ്രന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ വക്കീല്‍ നോട്ടീസ്

സ്വര്‍ണക്കടത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ വാഹനം ഉപയോഗിച്ചെന്ന ആരോപണത്തിലാണ് നോട്ടീസ് അയച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടനാണ് നോട്ടീസ് അയച്ചത്. സ്വര്‍ണക്കടത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ വാഹനം ഉപയോഗിച്ചെന്ന ആരോപണത്തിലാണ് നോട്ടീസ് അയച്ചത്. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്.


വ്യാജ പ്രചാരണം നടത്തിയതില്‍ പരസ്യമായി മാപ്പ് പറയണമെന്ന് മേഴ്സിക്കുട്ടന്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പിഎ നിരവധി തവണ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്താണ് സ്വര്‍ണക്കടത്തിനെ സഹായിച്ചത്. സിപിഎമ്മിന്റെ നോമിനിയാണ് ഇയാള്‍ എന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. 

കൗണ്‍സിലിന്റെ കാര്‍ പല തവണ വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും പോവുകയും വരികയും ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വര്‍ണവുമായി തിരുവനന്തപുരത്തുനിന്ന് ഈ കാര്‍ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. 

കേരള ക്രിക്കറ്റ് അസോസിയേഷന്റ നിയന്ത്രണം പിടിച്ചെടുക്കാന്‍ ബിനീഷ് കോടിയേരിയെ മുന്നില്‍ നിര്‍ത്തി ബിനാമി സംഘങ്ങള്‍ വലിയ നീക്കങ്ങളാണ് നടത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി വലിയ തോതിലുള്ള ഹവാല ഇടപാടുകളും സാമ്പത്തിക ഇടപാടും കള്ളക്കടത്തും അഴിമതിയും നടക്കുന്നതായി വ്യക്തമായ വിവരം വന്നിട്ടുണ്ട്. കെസിഎ ബിനീഷിനെ പുറത്താക്കണം. അന്വേഷണത്തെ നേരിടണമെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി