രാജുവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍, ഉഷ ബാലകൃഷ്ണന്‍ എംഎല്‍എ 
Kerala

കാട്ടാന ആക്രമണം: മരിച്ച രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം നഷ്ടപരിഹാരം, 5 ലക്ഷം ഇന്നുതന്നെ കൈമാറുമെന്ന് എംഎല്‍എ

ആശ്രിതര്‍ക്ക് സ്ഥിര നിയമനം നല്‍കുന്നതിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും എംഎല്‍എ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

മാനന്തവാടി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ ബുധനാഴ്ച തന്നെ കൈമാറുമെന്ന് മാനന്തവാടി എംഎല്‍എ ഉഷ വിജയന്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബാക്കി തുക നല്‍കുമെന്നും ആശ്രിതര്‍ക്ക് സ്ഥിര നിയമനം നല്‍കുന്നതിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും എംഎല്‍എ അറിയിച്ചു. മരണത്തിന് പിന്നാലെ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചര്‍ച്ചയില്‍ അധികൃതര്‍ നല്‍കിയ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.

'ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഫെന്‍സിങ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കും. രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. അടിയന്തര ധനസഹായമെന്ന നിലയില്‍ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. നടപടിക്രമങ്ങളുടെ തുടര്‍ച്ചയെന്നോണം ഉടന്‍ തന്നെ ബാക്കി തുകയും അവരെ ഏല്‍പ്പിക്കും. ആശ്രിതര്‍ക്ക് സ്ഥിരം നിയമനമായി സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ തീരുമാനമായി' -എംഎല്‍എ അറിയിച്ചു.

ബുധനാഴ്ച രാവിലെയാണ് കാട്ടിക്കുളം വെള്ളാഞ്ചേരിയിലെ ജനവാസമേഖലയില്‍ കാട്ടാനയെ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ കാടുകയറ്റാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരനായ രാജു ആനയുടെ മുന്നില്‍ പെടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ രാജുവിനെ കാട്ടാന ആക്രമിച്ചു. ഗുരുതര പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.

വയനാട്ടിലെ കാട്ടാനക്കലിയില്‍ വീണ്ടുമൊരു സാധാരണക്കാരന്റെ ജീവന്‍ പൊലിഞ്ഞിട്ടും സ്ഥലം എംഎല്‍എ ഉഷ വിജയന്‍, വയനാട്ടിലെ മന്ത്രി എന്നിവര്‍ സ്ഥലത്തെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്ത് നാട്ടുകാരും രാജുവിന്റെ ബന്ധുക്കളും സിപിഎം പ്രവര്‍ത്തകരും പ്രതിഷേധം നടത്തിയിരുന്നു. ജില്ലയില്‍ മന്ത്രിമാരുണ്ടെങ്കില്‍ അടിയന്തരമായി സ്ഥലത്തെത്തണമെന്നും കുടുംബത്തിനുണ്ടായ നഷ്ടം നികത്താനുതകുന്ന വിധത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കാട്ടാനയാക്രമണത്തില്‍ വയനാട്ടില്‍ ജീവന്‍ പൊലിയുന്നത്. കാട്ടാനക്കലിയില്‍ ജീവന്‍ പൊലിഞ്ഞുകൊണ്ടിരിക്കുമ്പോഴും പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്തതിന്റെ പരിണതഫലമാണിതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

Rs 14 lakhs to provide as compensation for the family of Raju who died in elephant attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് ഫറോക്ക് സ്വദേശിയായ 43 കാരന്

മട്ടന്നൂരില്‍ ബൈക്കിന് പിറകില്‍ വാനിടിച്ച് വയോധികന് ദാരുണാന്ത്യം

നിപ വൈറസ് അറിയേണ്ടതെല്ലാം; എടുക്കണം ഈ മുന്‍കരുതലുകള്‍

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം

'മനസാക്ഷിയുടെ ശബ്ദം കേട്ടു'; ബിജെപി സംസ്ഥാന കമ്മിറ്റി അംഗം തിരികെ കോണ്‍ഗ്രസിലേക്ക്

SCROLL FOR NEXT