വി വി രാജേഷ് ഫയല്‍ ചിത്രം
Kerala

തിയറ്ററുകളില്‍ 25 രൂപയുടെ പോപ്‌കോണിന് 250 രൂപ, കുട്ടികളുമായി പോകുന്ന രക്ഷിതാക്കള്‍ പെട്ടുപോകുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് മേയര്‍

സിനിമാ തിയറ്ററുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയര്‍ വി വി രാജേഷ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സിനിമാ തിയറ്ററുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. പുറത്ത് 25 രൂപ വിലയുള്ള പോപ്‌കോണിന് തിയറ്ററുകളില്‍ 250 രൂപയാണ് ഈടാക്കുന്നതെന്ന് വി വി രാജേഷ് ആരോപിച്ചു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഇത്തരം വിഷയങ്ങളില്‍ ശക്തമായി ഇടപെടണമെന്നും വി വി രാജേഷ് ആവശ്യപ്പെട്ടു.

തിയറ്ററില്‍ കയറി ഒരു ചായ കുടിക്കണമെങ്കില്‍ ലോണ്‍ എടുക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും മേയര്‍ പറഞ്ഞു. 'തിയറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ കൊള്ളവിലയ്ക്കാണ് നല്‍കുന്നത്. കൊച്ചുകുട്ടികളുമായി തിയറ്ററുകളില്‍ പോകുന്ന രക്ഷിതാക്കള്‍ക്ക് ആയിരം രൂപ നല്‍കിയാല്‍ മാത്രമേ പോപ്‌കോണ്‍ ലഭിക്കൂ എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പുറത്ത് ഇത്രയും പണം കൊടുക്കേണ്ടതില്ല. ഇത് തികച്ചും ആരോഗ്യകരമായ പ്രവണതയല്ല.'- മേയര്‍ തുടര്‍ന്നു.

വില നിശ്ചയിക്കുന്നത് കോര്‍പറേഷന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമല്ല. എങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇത്തരം ജനകീയ വിഷയങ്ങളില്‍ കൃത്യമായ നിലപാട് ഉന്നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിയറ്ററുകളിലെ അമിതവില നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

Rs 250 for popcorn in theaters, outside just 25; Mayor wants government intervention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൈനിക കേന്ദ്രത്തിൽ വൻ കവർച്ച; അസോൾട്ട് റൈഫിളുകളും പിസ്റ്റളുകളും വെടിയുണ്ടകളും മോഷ്ടിച്ചു

ഡയബറ്റിക് പെഡിക്യൂർ; പാദങ്ങളുടെ ഭം​ഗികൂട്ടലല്ല, പ്രമേഹരോ​ഗികൾ നിർബന്ധമായും ചെയ്യേണ്ടത്

സ്ത്രീവിമോചനം പുരുഷന്മാർ കൂടി വിട്ടുവീഴ്ച ചെയ്താലേ സാധ്യമാകൂ; പുരുഷാധിപത്യം ഒരു മതത്തിന്റെ മാത്രം കുത്തകയല്ലെന്ന് കെ സച്ചിദാനന്ദൻ

'കാണാതായ കൊച്ചുമകനെയാണ് തിരികെ കിട്ടിയത്'; 'യവനകഥ' പോലൊരു പാട്ട് വീണ്ടും ഉണ്ടാക്കാന്‍ മനസ് അനുവദിച്ചില്ല: ഔസേപ്പച്ചന്‍

'ചിരിച്ച് ചിരിച്ച് മടുത്തു, കുറച്ചു വൈകിപ്പോയി'! കീർത്തിയുടെ ഓണാഘോഷത്തിനിടെ വിഡിയോ കോളിലെത്തി നാനി; ചിത്രങ്ങളുമായി താരം