AZIZ RSP 
Kerala

മുന്നണിയോഗം ചേരുന്നില്ല, ലീഗിന് മാത്രം പരിഗണന; അതൃപ്തി പരസ്യമാക്കി ആര്‍എസ്പി

ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ വേദിയില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

തിരുവനന്തപുരം: ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനത്തില്‍ അതൃപ്തി പരസ്യമാക്കി ആര്‍എസ്പി. മുന്നണി യോഗം ചേര്‍ന്നിട്ട് നാളുകളായെന്നും ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ വേദിയില്ലാതായെന്നും ആര്‍എസ്പിയുടെ മുതിര്‍ന്ന നേതാവ് എ എ അസീസ് പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ തന്നെ യോഗം ചേരണമെന്ന് പറഞ്ഞിട്ട് ഇതുവരെ നടന്നില്ല. സര്‍ക്കാര്‍ വന്നിട്ട് 6 മാസമായി. നമ്മുടെ സംസ്ഥാനത്ത് പൊതുമേഖല സ്ഥാപനങ്ങളായ ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ എല്ലാം അനാഥാവസ്ഥയിലാണ്. ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം. ഇത്തരം കാര്യങ്ങളില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നില്ല.

മുസ്ലീം ലീഗിന് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഭരണചക്രം ചലിക്കുന്നത് ചില കാര്യങ്ങളില്‍ മാത്രമാണ്. അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തത് അപകടകരമാണെന്നും അസീസ് വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉള്ളപ്പോള്‍ 9 പദവികള്‍ ആര്‍എസ്പിയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 4 പദവികള്‍ മാത്രം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ് പാര്‍ട്ടി. ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനത്തിലും മുന്നണിയോഗം ചേരാത്തതിലും അതൃപ്തി അറിയിച്ചുകൊണ്ട് 'എ' ഗ്രൂപ്പ് നേതാക്കളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

RSP openly expresses dissatisfaction over the board-corporation division

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയിലെ യാത്രാദുരിതം പരിഹരിക്കാൻ 'സ്‌കൈ മെട്രോ'; നിര്‍ദേശവുമായി ഇ ശ്രീധരന്‍

അഞ്ചുലക്ഷത്തിന്റെ ചിട്ടി, തിരികെ കിട്ടുക 11 ലക്ഷം രൂപ; അറിയാം കിടിലന്‍ കോമ്പോ സ്ട്രാറ്റജി

ചിന്നക്കനാൽ 301 കോളനി വികസനം: രണ്ട് മാസത്തിനകം താമസം തുടങ്ങിയില്ലെങ്കിൽ പട്ടയം റദ്ദാക്കുമെന്ന് ജില്ലാ ഭരണകൂടം

ശ്രീഗംഗാനഗര്‍ സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ്‌ഐ? : യുവാവും യുവതിയും പഞ്ചാബില്‍ പിടിയില്‍

വീണ്ടും നിരാശപ്പെടുത്തി സീനിയേഴ്‌സ്; നീലപ്പടയെ എറിഞ്ഞിട്ട് കിവികള്‍, 209ന് പുറത്ത്