ജെ നന്ദകുമാര്‍  ഫോട്ടോ: ടിപി സൂരജ്
Kerala

രമേശ് ചെന്നിത്തല അധ്യക്ഷനായിരുന്നപ്പോള്‍ എന്‍എസ്‌യു സമ്മേളനത്തിന് ആര്‍എസ്എസ് സഹായിച്ചു: ജെ നന്ദകുമാര്‍

കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് ആവശ്യപ്പെട്ടിട്ടാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആര്‍എസ്എസ് തുടങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആര്‍എസ്എസില്‍ നിന്ന് സഹായം തേടിയിട്ടുണ്ടെന്ന് ആര്‍എസ്എസിന്റെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പ്രചാരകന്‍ ജെ നന്ദകുമാര്‍. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് ആവശ്യപ്പെട്ടിട്ടാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആര്‍എസ്എസ് തുടങ്ങിയത്. രമേശ് ചെന്നിത്തല അധ്യക്ഷനായ സമയത്ത് എന്‍എസ്‌യു സമ്മേളനത്തിലും ആര്‍എസ്എസ് സഹായിച്ചു. സമ്മേളനത്തില്‍ തമ്മിലടി ഉണ്ടായപ്പോള്‍ സഹായിച്ചത് മോഹന്‍ ഭാഗവതാണെന്നും ജെ നന്ദകുമാര്‍ ന്യൂസ് 18 നോട് സംസാരിക്കുമ്പോഴാണ് നന്ദകുമാറിന്റെ പ്രതികരണം.

മുന്‍ കോണ്‍ഗ്രസുകാരനാണ് ആര്‍എസ്എസ് തുടങ്ങിയത്. രാഷ്ട്രീയം മാത്രം മതി എങ്കില്‍ അദ്ദേഹം ആര്‍എസ്എസ് തുടങ്ങില്ലായിരുന്നു. ആര്‍എസ്എസ് ബിജെപിക്ക് വേണ്ടി പണി എടുക്കുകയല്ല. രാഷ്ട്രത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസിന്റെ ദേശീയത അംഗീകരിച്ചാല്‍ ഏത് പാര്‍ട്ടിക്കും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാം, അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ സഭകളുമായി അടുക്കാന്‍ ശ്രമിക്കുന്നതില്‍ ബിജെപിക്ക് ആര്‍എസ്എസിന്റെ പിന്തുണയുണ്ട്. ക്രൈസ്തവ സഭകളുമായുള്ള ചര്‍ച്ചകള്‍ക്ക് സംഘടന മുന്‍കൈ എടുക്കുന്നുണ്ടെന്നും ജെ നന്ദകുമാര്‍ പറഞ്ഞു. മുസ്ലിം സമുദായമായി പോലും ആര്‍എസ്എസ് ചര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നു. ചില ഇടപെടലുകള്‍ അത് മുടക്കി. ഛത്തീസ്ഗഡ് വിഷയത്തില്‍ ബിജെപി ശരിയായ രീതിയില്‍ ആണ് ഇടപെട്ടത്. വിഷയമുയര്‍ത്തി സാമുദായിക വിടവുണ്ടാക്കാന്‍ കേരളത്തില്‍ ശ്രമം നടന്നുവെന്നും ജെ നന്ദകുമാര്‍ ആരോപിച്ചു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും ജെ നന്ദകുമാര്‍ നിലപാട് വ്യക്തമാക്കി. ക്ഷേത്ര വിശ്വാസികളും തന്ത്രിമാരും ആചാര്യന്മാരും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. ആര്‍എസ്എസിന്റെ ഔദ്യോഗിക നാവല്ല ഓര്‍ഗനൈസര്‍. ഓര്‍ഗനൈസറിലെ ലേഖനം സംഘത്തിന്റെ നിലപാട് അല്ല. സര്‍വസംഘ ചാലക് ഉള്‍പ്പെടെയുള്ളവരാണ് ആര്‍എസ്എസ് നിലപാട് പറയുന്നത് എന്നും ജെ നന്ദകുമാര്‍ പറഞ്ഞു.

RSS helped organize NSU conference when Ramesh Chennithala was president: J Nandakumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT