തൃശൂര്‍: എന്‍എസ്എസ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിവാദം. മന്നത്ത് പത്മനാഭന്റെ ചിത്രത്തിന് ഒപ്പം കാവിക്കൊടി പിടിച്ച ഭാരതാംബ ചിത്രം വയ്ക്കാന്‍ ആര്‍എസ്എസ് നേതാവ് ശ്രമിച്ചത് തര്‍ക്കത്തിന് ഇടയാക്കി. മാള കുഴൂരില്‍ 241 നമ്പര്‍ തിരുമുക്കുളം കരയോഗ പരിപാടിയിലാണ് സംഭവം. പരിപാടിയില്‍ ക്ഷണിതാവായെത്തിയ കെസി നടേശന്‍ എന്ന ആര്‍എസ്എസ് നേതാവാണ് ചിത്രം സ്ഥാപിക്കാന്‍ ശ്രമിച്ചത്.
ആര്‍എസ്എസ് നേതാവിന്റെ നടപടിക്ക് എതിരെ കരയോഗം അംഗങ്ങള്‍ ത്‌ന്നെ രംഗത്തെത്തിയതോടെ പരിപാടി തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. എന്‍എസ്എസ് പരിപാടിയില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയത്. ആര്‍എസ്എസ് നേതാവിനെ പരിപാടിയില്‍ സംസാരിക്കുന്നതും അംഗങ്ങള്‍ തടഞ്ഞു. തുടര്‍ന്ന് മാള പോലീസ് എത്തി പരിപാടി സംഘടിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു.
രാജ്ഭവനില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച നടപടിയില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ സംഭവം. വിവാദത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെതിരെ സിപിഎമ്മും സര്‍ക്കാരും രംഗത്തെത്തിയിരുന്നു.
Controversy erupts over RSS leadedr attempt to install Bharatamba's image during NSS-organized International Yoga Day celebrations Mala Thrissur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates