സംഘപരിവാര്‍ കണ്ണൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനം  facbook (bjp kannur south)
Kerala

'ഐസ്‌ക്രീം ബോംബ്' പിടിച്ചെടുത്തപ്പോള്‍ പാറപ്പൊടി; എസ്ഡിപിഐക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്എസ്

ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് മൊകേരി തങ്ങള്‍പീടികയില്‍ സ്‌കൂള്‍ മൈതാനത്തിനു സമീപത്തുനിന്നായി ഐസ്‌ക്രീം ബോംബിനു സമാനമായ 8 ഡപ്പികളും വടിവാളും കണ്ടെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: എസ്ഡിപിഐക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്എസ് പ്രകടനം. പാനൂരില്‍ ബോംബ് പിടിച്ചെടുത്തെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് പ്രകടനവുമായി എത്തിയത്.

പിന്നീടാണ് പിടിച്ചെടുത്തത് ബോംബല്ല, ഡപ്പിയില്‍ പാറപ്പൊടി നിറച്ചതാണെന്ന് പൊലീസിന് മനസിലാവുന്നത്. ബോംബ് നിര്‍മാണത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന് ആരോപിച്ചായിരുന്നു പ്രകടനം നടത്തിയത്. 'ഓര്‍മയില്ലേ കണ്ണവം, ഓര്‍മയില്ലേ സലാവുദ്ദീനെ, ചത്തുമലച്ചു കിടന്നില്ലേ, ഓര്‍ത്തുകളിച്ചോ ചെറ്റകളേ' എന്നിങ്ങനെയാണ് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്.

ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് മൊകേരി തങ്ങള്‍പീടികയില്‍ സ്‌കൂള്‍ മൈതാനത്തിനു സമീപത്തുനിന്നായി ഐസ്‌ക്രീം ബോംബിനു സമാനമായ 8 ഡപ്പികളും വടിവാളും കണ്ടെത്തിയത്. ബോംബിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന് ആരോപിച്ചാണ് ഇന്നലെ രാവിലെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. വൈകിട്ട് ബോംബ് സ്‌ക്വാഡ് എത്തി നിര്‍വീര്യമാക്കാന്‍ എടുത്തപ്പോഴാണ് ഐസ്‌ക്രീം ഡപ്പിക്കകത്ത് പാറപ്പൊടിയാണെന്ന് മനസ്സിലായത്. കബളിപ്പിക്കാന്‍ ചെയ്തതാണെന്നാണ് പൊലീസ് കരുതുന്നത്.

RSS Protest Erupts in Kannur Following Bomb Scare: Kerala News focuses on the recent incident in Panur where an RSS protest followed reports of a bomb being found.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

ഈ ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരം

താമര തണ്ട് റെസിപ്പി; രുചിയിലും ആരോ​ഗ്യത്തിലും കിടിലൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉറ്റ ബന്ധം; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി പത്മകുമാറിന്റെയും ദേവസ്വം ജീവനക്കാരുടെയും മൊഴികള്‍

SCROLL FOR NEXT