ആര്‍എസ്എസ്  
Kerala

കേരളത്തില്‍ അടിമുടി മാറാന്‍ ആര്‍എസ്എസ്; 'പ്രാന്തം' പോയി 'സംഭാഗ്' വരും, ഒറ്റ നേതാവിന് കീഴിലേയ്ക്ക്

കൂടുതല്‍ പേര്‍ ചുമതലകളിലേയ്ക്ക് വരും

Author : കെഎസ് ശ്രീജിത്ത്
Edited By : സനല്‍ ദേവ്. ബി

തിരുവനന്തപുരം: കേരളത്തിലെ ആര്‍എസ്എസ് സംഘടനാ സംവിധാനം പുനഃസംഘടിപ്പിക്കുന്നു. നിലവില്‍ ഉത്തര, ദക്ഷിണ പ്രാന്തങ്ങള്‍ എന്നിങ്ങനെ രണ്ട് ഭരണവിഭാഗങ്ങളായി തിരിച്ചിരിക്കുന്ന കേരളത്തെ അടുത്ത വര്‍ഷം മാര്‍ച്ചോടെ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് സംഭാഗുകളായി (Division) പുനഃസംഘടിപ്പിക്കാനാണ് ആലോചന. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകള്‍ കോഴിക്കോട് സംഭാഗിലും തൃശൂര്‍ മുതല്‍ കോട്ടയം വരെയുള്ള ജില്ലകള്‍ എറണാകുളം സംഭാഗിലും ഉള്‍പ്പെടും. ബാക്കിയുള്ള ജില്ലകള്‍ തിരുവനന്തപുരം സംഭാഗിന് കീഴിലായിരിക്കും വരിക.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശാഖകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഈ വികേന്ദ്രീകരണം സഹായിക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പ്രാന്തങ്ങളുടെ വലിപ്പം കുറച്ച് സംഭാഗുകളാക്കുന്നതിലൂടെ ചുമതലകള്‍ കൃത്യമായി വിഭജിക്കാനും നേതാക്കള്‍ക്ക് യാത്രാസമയം ലഭിക്കാനും സാധിക്കും. രാജ്യവ്യാപകമായി നിലവിലുള്ള 46 പ്രാന്തങ്ങളെ ഏകദേശം 90 സംഭാഗുകളാക്കി മാറ്റാനും 11 ക്ഷേത്രങ്ങളെ 9 ആയി ചുരുക്കാനുമുള്ള ആര്‍എസ്എസിന്റെ ദേശീയ തീരുമാനത്തിന്റെ ഭാഗമായാണ് കേരളത്തിലും ഈ അഴിച്ചു പണി നടക്കുന്നത്.

കേരള പ്രദേശുമായി ബന്ധപ്പെട്ട് കാര്യവാഹും പ്രചാരകരും പ്രവര്‍ത്തിക്കുമെങ്കിലും പ്രദേശിന് സംഘചാലക് ഉണ്ടായിരിക്കില്ല. അതേസമയം, മൂന്ന് സംഭാഗുകള്‍ക്കും ഓരോ സംഘചാലക്, കാര്യവാഹ്, ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്, വ്യവസ്ഥാ പ്രമുഖ്, സമ്പര്‍ക്ക പ്രമുഖ് എന്നിവര്‍ ഉണ്ടായിരിക്കും. കേരളവും തമിഴ്‌നാടും ഉള്‍പ്പെടുന്ന ആര്‍എ്‌സഎസിന്റെ ദക്ഷിണ ക്ഷേത്രത്തിന് കീഴിലായിരിക്കും ഈ മൂന്ന് വിഭാഗങ്ങളും പ്രവര്‍ത്തിക്കുക.

നിലവില്‍ ദക്ഷിണ പ്രാന്തത്തിന്റെ പ്രചാരകനായി സുദര്‍ശനനും ഉത്തര പ്രാന്തത്തിന്റെ പ്രചാരകനായി വിനോദുമാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ രണ്ട് പ്രാന്ത പ്രചാരകന്മാര്‍ ഉണ്ടായിരുന്നതിനാല്‍ സംസ്ഥാന തലത്തിലുള്ള നിര്‍ണ്ണായക തീരുമാനങ്ങളിലും ബിജെപി ഉള്‍പ്പെടെയുള്ള പോഷക സംഘടനകളുമായുള്ള ആശയ വിനിമയത്തിലും രണ്ട് നേതൃത്വങ്ങള്‍ എന്ന സാഹചര്യം ഉണ്ടായിരുന്നു. പുതിയ പരിഷ്‌കാരം നടപ്പിലാകുന്നതോടെ 'പ്രാന്ത പ്രചാരക്' എന്ന പദവി ഇല്ലാതാവുകയും പകരം സംസ്ഥാനത്തിന് മുഴുവനായി ഒരൊറ്റ പ്രദേശ് പ്രചാരക് നിലവില്‍ വരികയും ചെയ്യും.

സംസ്ഥാന ബിജെപി നേതൃത്വവുമായി സംവദിക്കാനും രാഷ്ട്രീയ, സംഘടനാ കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദേശം നല്‍കാനും ഇനി മുതല്‍ ആര്‍എസ്എസിന് ഒരൊറ്റ നേതാവ് മാത്രമായിരിക്കും ഉണ്ടാവുക. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും ബിജെപിയും ആര്‍എസ്എസും തമ്മിലുള്ള ഏകോപനം കൂടുതല്‍ ശക്തമാക്കാന്‍ ഈ ഏകീകൃത നേതൃത്വം സഹായിക്കുമെന്നാാണ് വിലയിരുത്തല്‍. ഡിസംബര്‍ അവസാനത്തോടെ ചേരുന്ന ഉന്നതതല യോഗത്തില്‍ മാത്രമേ ഈ പുനഃസംഘടന സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂ. 2027 മാര്‍ച്ചില്‍ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ ഈ മാറ്റങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.

RSS reorganization in Kerala; 'Prantham' will go and 'Sambhag' will come

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടിപ്പില്ലാതെ ഓട്ടം ഇല്ല!, ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ; അധിക നിരക്ക് ഉടന്‍ നിര്‍ത്താന്‍ ഉത്തരവ്

'ഞാന്‍ തെലുങ്കില്‍ മലയാളം പടവും മലയാളത്തില്‍ തെലുങ്ക് പടവും ചെയ്യുന്നുവെന്ന ട്രോള്‍ കണ്ടിരുന്നു'; കയ്യടി നേടി ദുല്‍ഖര്‍

ഗംഗാ ജലം ഇനി നയതന്ത്ര ആയുധം? ബംഗ്ലാദേശിനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യ

വിഡയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അടുത്ത വര്‍ഷം മധ്യത്തോടെ, പ്രാരംഭ വില 2.50 ലക്ഷം; അറിയാം യുബിഎക്‌സിന്റെ ഫീച്ചറുകള്‍

പുളിയില്ലാത്ത നല്ല കട്ടത്തൈര് വീട്ടിലുണ്ടാക്കാം, പാൽ ഉറയൊഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ