വിഡയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അടുത്ത വര്‍ഷം മധ്യത്തോടെ, പ്രാരംഭ വില 2.50 ലക്ഷം; അറിയാം യുബിഎക്‌സിന്റെ ഫീച്ചറുകള്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഇലക്ട്രിക് വിഭാഗമായ വിഡയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആയ യുബിഎക്‌സ് അടുത്ത വര്‍ഷം മധ്യത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷ
 Hero Vida UBX Electric Motorcycle
Hero Vida UBX Electric Motorcyclesource: x
Edited By:
Updated on: 
1 min read

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഇലക്ട്രിക് വിഭാഗമായ വിഡയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആയ യുബിഎക്‌സ് അടുത്ത വര്‍ഷം മധ്യത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷ. ഇന്ത്യന്‍ നിരത്തില്‍ യുബിഎക്‌സിന്റെ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇറ്റലിയിലെ മിലാനില്‍ നടന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് യുബിഎക്‌സ് ആദ്യമായി അവതരിപ്പിച്ചത്.

ഒരു സൂപ്പര്‍മോട്ടോ ശൈലിയിലുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിളായാണ് യുബിഎക്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൊത്തത്തിലുള്ള ഡിസൈനും ഘടനയും EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച മോഡലിന് സമാനമാണ്. ഇത് സ്‌പോര്‍ട്ടി റൈഡിങ്ങിന് മുന്‍ഗണന നല്‍കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം, മുന്‍വശത്ത് യുഎസ്ഡി സസ്‌പെന്‍ഷന്‍, പിന്നില്‍ സ്‌പോര്‍ട്ടി മോണോഷോക്ക് എന്നിവയുമായാണ് ഇത് വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഇതിന്റെ സാങ്കേതികവശങ്ങളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തുവന്നിട്ടില്ല. 10 മുതല്‍ 15kwh കപ്പാസിറ്റിയുള്ള, ഫിക്‌സ്ഡ് ആയിട്ടുള്ള ബാറ്ററി പായ്ക്ക് ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ മധ്യഭാഗത്തായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. സമചതുരത്തിലുള്ള ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇത് നിയന്ത്രിക്കുന്നതിന് ഹാന്‍ഡില്‍ബാറിന്റെ ഇരുവശങ്ങളിലുമായി ബട്ടണുകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. എക്‌സ്- ഷോറൂം വില ഏകദേശം 2.5 ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെയായിരിക്കാം.

 Hero Vida UBX Electric Motorcycle
സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍?, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍; വരുന്നു പുതിയ ക്രെറ്റ എസ് യുവി
 Hero Vida UBX Electric Motorcycle
25 ലക്ഷം രൂപയില്‍ താഴെ വില?, വരുന്നു ബിവൈഡിയുടെ പുതിയ ഇലക്ട്രിക് കാര്‍; 'അറ്റോ 2'
Summary

Hero VIDA UBX spotted testing in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER