സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍?, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍; വരുന്നു പുതിയ ക്രെറ്റ എസ് യുവി

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ അടുത്ത തലമുറ ക്രെറ്റ എസ് യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്
Next-gen Hyundai Creta
Next-gen Hyundai Cretasource: RushLane
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ അടുത്ത തലമുറ ക്രെറ്റ എസ് യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. അടുത്ത വര്‍ഷം ആദ്യം ഇത് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. നിലവിലുള്ള പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ തുടരും. കൂടാതെ ഭാവി മുന്നില്‍ കണ്ട് സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിനും ഇതില്‍ ഉള്‍പ്പെടുത്തിയേക്കാം.

പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച് രണ്ടു സ്‌പോക്ക് മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിങ് വീല്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡാഷ്‌ബോര്‍ഡില്‍ ഘടിപ്പിച്ച നേര്‍ത്ത ഡ്രൈവര്‍ ഡിസ്‌പ്ലേ എന്നിവ വാഹനത്തില്‍ കാണാം. ഇന്റീരിയറില്‍ ഡ്യുവല്‍ ടോണ്‍ കളര്‍ തീം നല്‍കിയിരിക്കുന്നു. കൂടുതല്‍ സ്ഥല സൗകര്യത്തിനായി ഗിയര്‍ ഷിഫ്റ്റര്‍ മധ്യഭാഗത്ത് നിന്ന് സ്റ്റിയറിങ്ങിനോട് ചേര്‍ന്നിരിക്കുന്നത് കാണാം. മുന്‍വശത്തെ രണ്ട് സീറ്റുകളും ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ് സൗകര്യത്തോടെയാണ് വരുന്നത്. മുന്‍വശത്തെ പാസഞ്ചര്‍ സീറ്റില്‍ ബോസ് മോഡ് ഉണ്ട്. ഇതുവഴി പിന്‍നിരയില്‍ ഇരിക്കുന്നവര്‍ക്കും ഈ സീറ്റ് ക്രമീകരിക്കാന്‍ സാധിക്കും.

നിലവിലുള്ള ക്രെറ്റയെ അപേക്ഷിച്ച് കൂടുതല്‍ വലുതും ചതുരാകൃതിയിലുള്ളതുമായ ഘടനയാണുള്ളത്. കിയ സെല്‍റ്റോസില്‍ കാണുന്ന കെ3 പ്ലാറ്റ്‌ഫോമിലേക്കാണ് ക്രെറ്റ മാറാന്‍ സാധ്യത. കൂടുതല്‍ നിവര്‍ന്നുനില്‍ക്കുന്ന ഘടന, നിരപ്പായ റൂഫ്‌ലൈന്‍, വീതിയേറിയ ബോഡി, പുതുക്കിയ ചതുരാകൃതിയിലുള്ള മുന്‍ഭാഗം, സ്പ്ലിറ്റ് എല്‍ഇഡി ലൈറ്റിങ്, 360 ഡിഗ്രി കാമറ, സുരക്ഷയ്ക്ക് അഡാസ് സാങ്കേതികവിദ്യ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

Next-gen Hyundai Creta
കുറഞ്ഞ ബജറ്റില്‍ മികച്ച ഫീച്ചറുകള്‍, പ്രാരംഭവില 11 ലക്ഷം രൂപ; സ്‌കോഡ സ്ലാവിയ ക്ലാസിക് പ്ലസ് വേരിയന്റ്, ഫീച്ചറുകള്‍
Next-gen Hyundai Creta
ടാറ്റ പഞ്ചുമായി മത്സരിക്കാന്‍ മാരുതി; ജനുവരിയില്‍ വരുന്നു പുതിയ മൈക്രോ എസ്‌യുവി, 'മാരുതി വൈ43', അറിയാം ഫീച്ചറുകള്‍
Summary

Next-gen Hyundai Creta interior spied

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER