ടാറ്റ പഞ്ചുമായി മത്സരിക്കാന്‍ മാരുതി; ജനുവരിയില്‍ വരുന്നു പുതിയ മൈക്രോ എസ്‌യുവി, 'മാരുതി വൈ43', അറിയാം ഫീച്ചറുകള്‍

ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ മോഡല്‍ ആയ പഞ്ചുമായി മത്സരിക്കാന്‍ പുതിയ മൈക്രോ എസ് യുവി പുറത്തിറക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി
tata punch, maruti suzuki Y43
tata punch, maruti suzuki Y43
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ മോഡല്‍ ആയ പഞ്ചുമായി മത്സരിക്കാന്‍ പുതിയ മൈക്രോ എസ് യുവി പുറത്തിറക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ജനുവരിയില്‍ പുതിയ കാര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മൈക്രോ എസ് യുവി വിഭാഗത്തില്‍ കമ്പനി പുറത്തിറക്കിയ ഇഗ്നിസിന് കാര്യമായ സ്വീകാര്യത നേടാന്‍ സാധിച്ചില്ല. 2017ലാണ് ഈ മോഡല്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് 2026ന്റെ തുടക്കത്തില്‍ കമ്പനി ഈ മോഡല്‍ പിന്‍വലിക്കുകയും കൂടുതല്‍ മികച്ചതും മത്സരക്ഷമതയുള്ളതുമായ മറ്റൊരു മോഡല്‍ വികസിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. മാരുതി വൈ43 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന പുതിയ മോഡല്‍, ടാറ്റ പഞ്ചുമായാണ് മത്സരിക്കുക. ഇത് പൂര്‍ണമായും പുതിയൊരു പ്ലാറ്റ്‌ഫോമില്‍ അടിമുടി പുതുതായി രൂപകല്‍പ്പന ചെയ്ത ഒന്നായിരിക്കാനാണ് സാധ്യത.

പുതിയ കാറിന് നല്ല ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. റോഡുകളുടെ അവസ്ഥ കണക്കിലെടുത്ത് വാഹനത്തിന് കൂടുതല്‍ ഉയരം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഏകദേശം 190 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കാന്‍ മാരുതി സുസുക്കി പദ്ധതിയിടുന്നതായാണ് വിവരം. 16 ഇഞ്ച് അലോയ് വീലുകളും പുതിയ കാറില്‍ പ്രതീക്ഷിക്കാം.

സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, 50 വാട്ടില്‍ കൂടുതല്‍ ഔട്ട്പുട്ടുള്ള യുഎസ്ബി ടൈപ്പ്- സി പോര്‍ട്ടുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ പ്രതീക്ഷിക്കാവുന്നതാണ്. ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ സിസ്റ്റവും സുരക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പുതിയ ഇസഡ്12ഇ 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ്, ത്രീ- സിലിണ്ടര്‍ എന്‍ജിന്‍ ഇതില്‍ അവതരിപ്പിച്ചേക്കാം. പെട്രോള്‍, പെട്രോള്‍ - സിഎന്‍ജി വേരിയന്റുകളില്‍ ഇത് ലഭ്യമായേക്കാം. ഇവ രണ്ടിലും 5 സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉണ്ടായിരിക്കാം.

tata punch, maruti suzuki Y43
പുതിയ കളര്‍ ഓപ്ഷന്‍; ടിവിഎസ് എന്‍ടോര്‍ക്ക് 150 സ്‌പെക്ട്രല്‍ ഗ്രീന്‍ കളര്‍ വേരിയന്റ് വിപണിയില്‍
tata punch, maruti suzuki Y43
ടിഎഫ്ടി ഡിസ്‌പ്ലേ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, മൂന്ന് റൈഡിങ് മോഡുകള്‍; ഹീറോ എക്‌സ്ട്രീം 125ആര്‍ സ്റ്റെല്‍ത്ത് എഡിഷന്‍ വിപണിയില്‍
Summary

Maruti Suzuki’s new micro-SUV to compete with the Tata Punch 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER