ടിഎഫ്ടി ഡിസ്‌പ്ലേ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, മൂന്ന് റൈഡിങ് മോഡുകള്‍; ഹീറോ എക്‌സ്ട്രീം 125ആര്‍ സ്റ്റെല്‍ത്ത് എഡിഷന്‍ വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ എക്‌സ്ട്രീം 125ആര്‍ സ്റ്റെല്‍ത്ത് എഡിഷന്‍ പുറത്തിറക്കി
Hero Xtreme 125R Stealth Edition
Hero Xtreme 125R Stealth Editionsource:X
Edited By:
Updated on: 
1 min read

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ എക്‌സ്ട്രീം 125ആര്‍ സ്റ്റെല്‍ത്ത് എഡിഷന്‍ പുറത്തിറക്കി. 1,16,250 രൂപയാണ് എക്‌സ്-ഷോറൂം വില.

മുന്‍ പതിപ്പുകളില്‍ ഉണ്ടായിരുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേയ്ക്ക് പകരമായി 4.2 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് പുതിയ ബൈക്കിലെ ഏറ്റവും വലിയ അപ്‌ഡേറ്റ്. ബ്ല്യൂടൂത്ത് കണക്ടിവിറ്റിയുള്ള ഈ സ്ക്രീനിൽ ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഇന്‍കമിങ് കോള്‍ അറിയിപ്പുകള്‍, എസ്എംഎസ് അലര്‍ട്ടുകള്‍, മ്യൂസിക് കണ്‍ട്രോള്‍ എന്നിവ ലഭ്യമാണ്. ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, പുതുക്കിയ സ്റ്റെല്‍ എന്നിവയാണ് പുതിയ വേരിയന്റിന്റെ മറ്റു പ്രത്യേകതകള്‍. ടയറുകളിലെ വായുമര്‍ദ്ദം തത്സമയം അറിയാന്‍ സഹായിക്കുന്നതാണ് ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം.മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായാല്‍ റൈഡര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ഈ സംവിധാനം സഹായിക്കുന്നു.

മിഡ്‌നൈറ്റ് ബ്ലാക്ക് നിറത്തിലാണ് ഈ വേരിയന്റ് വരുന്നത്. ഇതിനൊപ്പം കളര്‍ അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നതിനാല്‍ പുതിയ വേരിയന്റിന് കൂടുതല്‍ ആകര്‍ഷകമായ ലുക്ക് ലഭിക്കുന്നുണ്ട്. വാഹനത്തിന്റെ അടിസ്ഥാന ഡിസൈനില്‍ മാറ്റം ഒന്നുമില്ല. 124.7 സിസി എയര്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് ആണ് മറ്റൊരു പ്രത്യേകത. റോഡ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തനരീതി ക്രമീകരിക്കാന്‍ സഹായിക്കുന്ന റെയിന്‍, റോഡ്, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകള്‍ ഇതിലുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനമാണ് മറ്റൊരു ഫീച്ചര്‍.

Hero Xtreme 125R Stealth Edition
711 കിലോമീറ്റര്‍ റേഞ്ച്, 10 മിനിറ്റ് ചാര്‍ജില്‍ 303 കിലോമീറ്റര്‍; ഇലക്ട്രിക് കരുത്തില്‍ ബെന്‍സ് ജിഎല്‍സി, വില 78.50 ലക്ഷം രൂപ
Hero Xtreme 125R Stealth Edition
പുത്തന്‍ ഇന്നോവ ഹൈക്രോസ് വരുന്നു, ലോഞ്ച് നവംബര്‍ 25ന്; അറിയാം ഫീച്ചറുകള്‍
Summary

Hero Xtreme 125R Stealth Edition Launched at Rs. 1,16,250

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER