711 കിലോമീറ്റര്‍ റേഞ്ച്, 10 മിനിറ്റ് ചാര്‍ജില്‍ 303 കിലോമീറ്റര്‍; ഇലക്ട്രിക് കരുത്തില്‍ ബെന്‍സ് ജിഎല്‍സി, വില 78.50 ലക്ഷം രൂപ

മെഴ്സിഡസ് ബെന്‍സിന്റെ പുതിയ ഇലക്ട്രിക് ജിഎല്‍സി എസ്യുവി പുറത്തിറക്കി
Mercedes-Benz all-new Electric GLC
Mercedes-Benz all-new Electric GLCsource: Mercedes-Benz
Edited By:
Updated on: 
2 min read

കൊച്ചി: മെഴ്സിഡസ് ബെന്‍സിന്റെ പുതിയ ഇലക്ട്രിക് ജിഎല്‍സി എസ്യുവി പുറത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി സുനേത്ര പവാറും ചേര്‍ന്നാണ് ആദ്യമായി ഇന്ത്യയില്‍ നിര്‍മിച്ച ഇലക്ട്രിക് ജിഎല്‍സി എസ്യുവി പുറത്തിറക്കിയത്. പുനെയിലെ ചക്കാനിലുള്ള അത്യാധുനിക നിര്‍മ്മാണ കേന്ദ്രത്തില്‍ പുതിയ ഇലക്ട്രിക് ജിഎല്‍സി എസ്യുവിയുടെ പ്രാദേശിക ഉല്‍പ്പാദനത്തിനും കമ്പനി ഔദ്യോഗികമായി തുടക്കം കുറിച്ചു.

കമ്പനിയുടെ പുതു തലമുറ ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമായ എംബി.ഇഎ-എം അടിസ്ഥാനമാക്കി ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ മെഴ്സിഡസ് ബെന്‍സ് എസ്യുവിയാണ് ഇലക്ട്രിക് ജിഎല്‍സി. വാഹനത്തിന് ഒറ്റ ചാര്‍ജില്‍ 711 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. 78.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്-ഷോറൂം വില. ബുക്കിങ് ആരംഭിച്ച് 36 മണിക്കൂറിനുള്ളില്‍ 550ലധികം ഓര്‍ഡറുകളാണ് ലഭിച്ചത്. 2026 നവംബര്‍ പകുതിയോടെ വാഹനത്തിന്റെ വിതരണം ആരംഭിക്കും.

ഡ്യുവല്‍ മോട്ടോറുകള്‍ വഴി 360 കിലോവാട്ട് കരുത്തും 800 എന്‍എം ടോര്‍ക്കുമുള്ള ഈ വാഹനത്തിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.3 സെക്കന്‍ഡ് മതി. 94 കിലോവാട്ട് അവര്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. 800 വോള്‍ട്ട് സാങ്കേതികവിദ്യയുള്ള വാഹനത്തില്‍ 330 കിലോവാട്ടിന്റെ ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങും സാധ്യമാണ്. അനുയോജ്യമായ ചാര്‍ജറിലൂടെ 10 മിനിറ്റ് ഫാസ്റ്റ് ചാര്‍ജ് ചെയ്താല്‍ 303 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.

Mercedes-Benz all-new Electric GLC
Mercedes-Benz all-new Electric GLCsource: Mercedes-Benz

39.1 ഇഞ്ച് എംബിയുഎക്‌സ് ഹൈപ്പര്‍സ്‌ക്രീന്‍, 942 പിക്‌സലുകളുള്ള പ്രകാശിത ഗ്രില്‍, നക്ഷത്രങ്ങള്‍ പ്രകാശിക്കുന്ന സ്‌കൈ കണ്‍ട്രോള്‍ പനോരമിക് റൂഫ് എന്നിവയും വാഹനത്തിലുണ്ട്. പുനരുപയോഗം ചെയ്ത വസ്തുക്കളും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്ന ഘടകങ്ങളും വാഹനത്തിലുണ്ട്. പുനെയിലെ ചക്കന്‍ നിര്‍മാണശാലയില്‍ മെഴ്സിഡസ് ബെന്‍സിന്റെ ഐസിഇ വാഹനങ്ങള്‍ നിര്‍മിക്കുന്ന അതേ ഉല്‍പ്പാദന നിരയിലാണ് ഇലക്ട്രിക് ജിഎല്‍സിയും നിര്‍മിക്കുന്നത്. ഇതോടെ ഐസിഇ വാഹനങ്ങളും ബാറ്ററി അധിഷ്ഠിത വൈദ്യുത വാഹനങ്ങളും ഒരേ നിര്‍മാണശാലയില്‍ ഒരുമിച്ച് ഉല്‍പ്പാദിപ്പിക്കുന്ന അപൂര്‍വ നേട്ടം കൈവരിച്ചതായി കമ്പനി അവകാശപ്പെട്ടു.

ഇതുവരെ ഇന്ത്യയില്‍ 2.40 ലക്ഷത്തിലധികം വാഹനങ്ങള്‍ മെഴ്സിഡസ് ബെന്‍സ് വിറ്റഴിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയിലെ നിര്‍മാണശാലയിലാണ് ഉല്‍പ്പാദിപ്പിച്ചത്. ചക്കന്‍ നിര്‍മാണശാലയില്‍ മെഴ്സിഡസ് ബെന്‍സ് ഇതുവരെ 3,200 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 2026ല്‍ പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നതിനും ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍മാണ പ്രക്രിയകളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിനുമായി 200 കോടി രൂപയുടെ അധിക നിക്ഷേപവും നടത്തി.

ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്ക് സൗജന്യ എസി വാള്‍ ബോക്‌സിന് പകരമായി എംബി.ചാര്‍ജ് പബ്ലിക് ചാര്‍ജിങ് ക്രെഡിറ്റുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. മെഴ്സിഡസ് ബെന്‍സ് എജിയുടെ സൂപ്പര്‍വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ ബ്രൂഡര്‍മുള്ളര്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്‍മാന്‍ ഒല കല്ലേനിയസ്, ചീഫ് ടെക്നോളജി ഓഫീസറും ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗവുമായ ഡോ. ജോര്‍ഗ് ബര്‍സര്‍, മെഴ്സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യര്‍, എക്സിക്യൂട്ടീവ് ഡയറക്ടറും ഓപ്പറേഷന്‍സ് മേധാവിയുമായ വെങ്കിടേഷ് കുല്‍ക്കര്‍ണി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Mercedes-Benz all-new Electric GLC
പുതുക്കിയ സെഡാന്‍, വലിയ ഡിജിറ്റല്‍ കോക്പിറ്റ് സംവിധാനം; വരുന്നു ഫോക്‌സ് വാഗണ്‍ വിര്‍ട്ടസിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍
Mercedes-Benz all-new Electric GLC
അഗ്രസീവ് രൂപം, ടിഎഫ്ടി സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റിങ്; വരുന്നു വിഡയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍; 'യുബിഎക്‌സ്'
Summary

Mercedes-Benz all-new Electric GLC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ultraviolette Tesseract Electric Scooter
Cheranelloor Accident
VLF Strada electric scooter launched
Mercedes-Benz Electric GLC
X

FOLLOW US

ON GOOGLE DISCOVER