പുതുക്കിയ സെഡാന്‍, വലിയ ഡിജിറ്റല്‍ കോക്പിറ്റ് സംവിധാനം; വരുന്നു ഫോക്‌സ് വാഗണ്‍ വിര്‍ട്ടസിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണിന്റെ വിര്‍ട്ടസിന്റെ അപ്‌ഡേറ്റ് വേര്‍ഷന്റെ ആദ്യ ടീസര്‍ പുറത്ത്
Volkswagen Virtus Facelift
Volkswagen Virtus Faceliftsource: Volkswagen
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണിന്റെ വിര്‍ട്ടസിന്റെ അപ്‌ഡേറ്റ് വേര്‍ഷന്റെ ആദ്യ ടീസര്‍ പുറത്ത്. വരും ആഴ്ചകളില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിര്‍ട്ടസ് ഫെയ്‌സ് ലിഫ്റ്റിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. പുതുക്കിയ ഈ സെഡാനില്‍ ഡിസൈന്‍ മാറ്റങ്ങളും പുതിയ ഫീച്ചറുകളും ഉണ്ട്.

പുതുക്കിയ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഗ്ലോസി ബ്ലാക്ക് ഫിനിഷുള്ള ഡയമണ്ട് ആകൃതിയിലുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ മുന്‍ - പിന്‍ ബമ്പറുകള്‍, കറുത്ത നിറത്തിലുള്ള ഒആര്‍വിഎമ്മുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഗ്രില്‍, ഹെഡ്‌ലാമ്പുകള്‍, വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപഘടന എന്നിവയില്‍ മാറ്റങ്ങളില്ല. ടൈഗൂണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ നല്‍കിയതിന് സമാനമായ ഫീച്ചറുകള്‍ വിര്‍ട്ടസ് ഫെയ്‌സ് ലിഫ്റ്റിലും പ്രതീക്ഷിക്കാം.

പിന്‍സീറ്റുകളില്‍ മസാജ് ഫംഗ്ഷന്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, വെന്റിലേഷന്‍ സംവിധാനങ്ങള്‍, വലിയ ഡിജിറ്റല്‍ കോക്പിറ്റ് സൗകര്യം, പുതുക്കിയ അപ്‌ഹോള്‍സ്റ്ററി, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായി അപ്‌ഡേറ്റ് ചെയ്ത ഓപ്പറേഷന്‍ സിസ്റ്റം എന്നിവയാണ് മറ്റു സവിശേഷതകള്‍. 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനുമായാണ് വാഹനം വരുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒഴികെ സാങ്കേതിക സവിശേഷതകളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ല.

Volkswagen Virtus Facelift
കിയ കാരെന്‍സുമായി മത്സരിക്കാന്‍ മാരുതി, ഏഴുപേര്‍ക്ക് സുഖയാത്ര; ഫെബ്രുവരിയില്‍ വരുന്നു മാരുതിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം
Volkswagen Virtus Facelift
ഫുള്‍ മെറ്റല്‍ ബോഡി, 100 കിലോമീറ്റര്‍ വരെ റേഞ്ച്; വരുന്നു വെസ്പയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍
Summary

Volkswagen Virtus Facelift Teased: Launch Likely Soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Norton 450CC
Maruti Fronx Facelift Spied
 Mahindra Thar Roxx Facelift
Tata Tigor Facelift
X

FOLLOW US

ON GOOGLE DISCOVER