കിയ കാരെന്‍സുമായി മത്സരിക്കാന്‍ മാരുതി, ഏഴുപേര്‍ക്ക് സുഖയാത്ര; ഫെബ്രുവരിയില്‍ വരുന്നു മാരുതിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം ഉടന്‍ വരുമെന്ന് റിപ്പോര്‍ട്ട്.
Maruti Suzuki’s Next BEV
Maruti Suzuki’s Next BEV source: x
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം ഉടന്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ വാഹനം പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഇ- വിറ്റാര പോലെ, ഈ വാഹനത്തിന്റെ പൂര്‍ണമായ ഉല്‍പ്പാദനം ഇന്ത്യയില്‍ തന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച് ഇത് ഒരു എംപിവി ആകാനാണ് സാധ്യത. വൈഎംസി എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന എംപിവി ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 20 ലക്ഷം രൂപയില്‍ താഴെയായിരിക്കും വില പ്രതീക്ഷിക്കുന്നത്. 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏക ഇലക്ട്രിക് എംപിവിയായ കിയ കാരെന്‍സുമായിട്ടായിരിക്കും ഇതിന്റെ മത്സരം.

മള്‍ട്ടി പവര്‍ ട്രെയിന്‍ ഓപ്ഷനിലായിരിക്കും വാഹനം വിപണിയില്‍ എത്തുക. അതായത് ഇലക്ട്രിക്, ഹൈബ്രിഡ്, സിഎന്‍ജി, പെട്രോള്‍ എന്‍ജിന്‍ എന്നി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ പുതിയ വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏഴുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്നതായിരിക്കും പുതിയ എംപിവി.

Maruti Suzuki’s Next BEV
പുത്തന്‍ ഇന്നോവ ഹൈക്രോസ് വരുന്നു, ലോഞ്ച് നവംബര്‍ 25ന്; അറിയാം ഫീച്ചറുകള്‍
Maruti Suzuki’s Next BEV
ഹോണ്ടയുടെ ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് എസ് യുവി; ഹോണ്ട ആല്‍ഫ ഡിസംബര്‍ രണ്ടിന് വിപണിയില്‍
Summary

Maruti Suzuki’s Next BEV to be Showcased at 2027 Bharat Mobility Expo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER