25 ലക്ഷം രൂപയില്‍ താഴെ വില?, വരുന്നു ബിവൈഡിയുടെ പുതിയ ഇലക്ട്രിക് കാര്‍; 'അറ്റോ 2'

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡിയുടെ പുതിയ ഇലക്ട്രിക് കാര്‍ മോഡലായ അറ്റോ 2 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്
BYD Atto 2 Spotted Undisguised
BYD Atto 2 Spotted Undisguisedsource: byd
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡിയുടെ പുതിയ ഇലക്ട്രിക് കാര്‍ മോഡലായ അറ്റോ 2 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ പ്രൊഡക്ഷന്‍ റെഡി വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആഗോള വിപണിയില്‍ ഇലക്ട്രിക്, പ്ലഗ്- ഇന്‍ ഹൈബ്രിഡ് എന്നി രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും അറ്റോ 2 ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഫുള്‍ എല്‍ഡഇഡി ലൈറ്റുകള്‍, പനോരമിക് സണ്‍റൂഫ്, 17 ഇഞ്ച് ടയറുകള്‍, മഴ തിരിച്ചറിയാന്‍ സഹായിക്കുന്ന വൈപ്പറുകള്‍, ഹീറ്റഡ് സ്റ്റിയറിങ്ങുകള്‍, കോളം മൗണ്ടഡ് ഡ്രൈവ് സെലക്ടര്‍, പവര്‍ ഉപയോഗിച്ച് ക്രമീകരിക്കാവുന്ന സീറ്റുകള്‍, ആംബിയന്റ് ലൈറ്റുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകളായി വരുന്നത്. 4.3 മീറ്റര്‍ നീളമുള്ള ഈ വാഹനം മിഡ്- സൈസ് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. 8.8 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12.8 ഇഞ്ച് സെന്റര്‍ സ്‌ക്രീന്‍, യുഎസ്ബി- സി പോര്‍ട്ടുകള്‍, 50 ഡബ്ല്യൂ വയര്‍ലെസ് ചാര്‍ജിങ് പാഡ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയും ഇതിലുണ്ടാകുമെന്ന് കരുതുന്നു.

ബ്ലേഡ് എല്‍എഫ്പി ബാറ്ററി സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 45.1 kwh, 64.8 kwh എന്നിങ്ങനെ രണ്ട് ബാറ്ററി കപാസിറ്റികളില്‍ ഇത് ലഭ്യമാണ്. ചെറിയ ബാറ്ററി പായ്ക്കിനൊപ്പം 174 ബിഎച്ച്പി കരുത്തും 290 എന്‍എം ടോര്‍ക്കും നല്‍കുന്ന മോട്ടോറാണ് ലഭിക്കുക. വലിയ ബാറ്ററി പായ്ക്കിനൊപ്പം 201 ബിഎച്ച്പി കരുത്തും 310 എന്‍എം ടോര്‍ക്കും നല്‍കുന്ന മോട്ടോറാണ് ഉണ്ടാവുക. 160 kw ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ വലിയ ബാറ്ററിയില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 25 മിനിറ്റ് മതിയാകും. വാഹനത്തിന്റെ ബ്രേക്കിങ് സംവിധാനത്തിനായി മുന്‍വശത്ത് വെന്റിലേറ്റഡ് ഡിസ്‌കുകളും പിന്‍വശത്ത് സോളിഡ് ഡിസ്‌കുകളും നല്‍കിയിട്ടുണ്ട്. 25 ലക്ഷം രൂപയില്‍ താഴെയായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

BYD Atto 2 Spotted Undisguised
ടാറ്റ പഞ്ചുമായി മത്സരിക്കാന്‍ മാരുതി; ജനുവരിയില്‍ വരുന്നു പുതിയ മൈക്രോ എസ്‌യുവി, 'മാരുതി വൈ43', അറിയാം ഫീച്ചറുകള്‍
BYD Atto 2 Spotted Undisguised
ഇന്ത്യന്‍ നിരത്ത് കീഴടക്കാന്‍ ഇറ്റാലിയന്‍ പ്രീമിയം സ്‌കൂട്ടര്‍ ബ്രാന്‍ഡ്; വരുന്നു കരുത്തുറ്റ ഡ്രാഗ്സ്റ്റര്‍ ശ്രേണിയുമായി ഇറ്റാല്‍ജെറ്റ്
Summary

BYD Atto 2 Spotted Undisguised

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER