പ്രതീകാത്മക ചിത്രം 
Kerala

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം; കാരണം വ്യക്തമാക്കി ദുരന്ത നിവാരണ അതോറിറ്റി

ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദവും കേള്‍ക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കത്തിലുള്ള ശബ്ദവും ചെറിയ തോതിലുള്ള വിറയലും അനുഭവപ്പെട്ട സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദവും കേള്‍ക്കുന്നത്. ചെറിയ അളവില്‍ ഉണ്ടാകുന്ന മര്‍ദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ വളരെ വിരളം ആണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡല്‍ഹി ആസ്ഥാനമായിട്ടുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജി യുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

അതിനിടെ, തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വീണ്ടും ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. വരന്തരപ്പിള്ളി, തൃക്കൂര്‍, അളഗപ്പനഗര്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരുമണിയോടെ മുഴക്കവും പ്രകമ്പനവും ഉണ്ടായത്. അഞ്ചുദിവസത്തിനിടെ മൂന്നാം തവണയാണ് പ്രദേശങ്ങളില്‍ മുഴക്കവും പ്രകമ്പനവും ഉണ്ടാവുന്നത്.

കുറിപ്പ്: 

കേരളത്തില്‍ ചില ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടായ ചെറിയ തോതിലുള്ള വിറയല്‍/ഭൂമിയ്ക്കടിയില്‍ നിന്നുണ്ടായ മുഴക്കം എന്നിവ സംബന്ധിച്ച്
കേരളത്തിലെ കാസര്‍ഗോഡ്, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ വിവിധ സമയങ്ങളിലില്‍ ചെറിയ തോതിലുള്ള വിറയല്‍ അനുഭവപ്പെടുന്നതായും ഭൂമിക്കടിയില്‍ നിന്ന് മുഴക്കത്തിലുള്ള ശബ്ദം കേള്‍ക്കുന്നതായും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുണ്ട്.  ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദവും കേള്‍ക്കുന്നത്. ചെറിയ അളവില്‍ ഉണ്ടാകുന്ന മര്‍ദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ വളരെ വിരളം ആണ്. ചെറിയ തോതിലുള്ള ചലനങ്ങള്‍ ആയതിനാല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജി യുടെ നിരീക്ഷണ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡല്‍ഹി ആസ്ഥാനമായിട്ടുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജി യുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുകയാണ്. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. 
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT