പ്രതീകാത്മക ചിത്രം 
Kerala

കൊല്ലത്ത് എസ് സുദേവന്‍, പാലക്കാട് ഇഎന്‍ സുരേഷ് ബാബു; സിപിഎം ജില്ലാ സെക്രട്ടറിമാര്‍

സിപിഎം കൊല്ലം പാലക്കാട് ജില്ലാ സെക്രട്ടറിമാരായി എസ് സുദേവനെയും ഇഎന്‍ സുരേഷ് ബാബുവിനെയും തെരഞ്ഞെടുത്തു 

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവന്‍ തുടരും. മൂന്ന് ദിവസമായി തുടരുന്ന ജില്ലാ സമ്മേളനമാണ് സുദേവനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 

46 അംഗ ജില്ലാകമ്മറ്റിയില്‍ 16 പുതുമുഖങ്ങളുണ്ട്. 12 പേര്‍ ഒഴിവായി. സംസ്ഥാനസമിതി അംഗങ്ങളായ കെ സോമപ്രസാദ് എംപി, കെ രാജഗോപാല്‍ എന്നിവര്‍ ഒഴിവായവരില്‍ ഉള്‍പ്പെടുന്നു. എം നൗഷാദ് എംഎല്‍എ, ഐഷ പോറ്റി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ്ആര്‍ അരുണ്‍ ബാബു, ചിന്താ ജെറോം തുടങ്ങി 12 പേരാണ് പുതിയ അംഗങ്ങള്‍.

നിലവില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായ സുദേവന്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും കാപ്പെക്‌സ് ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിരുന്നു. 1995 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. കെഎന്‍ ബാലഗോപാല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് സുദേവന്‍ സെക്രട്ടറിയാകുന്നത്

ഇഎന്‍ സുരേഷ് ബാബുവാണ് പാലാക്കാട് ജില്ല സെക്രട്ടറി. 44 അംഗങ്ങളുള്ള ജില്ലാ കമ്മറ്റിയില്‍ 14 പേര്‍ പുതുമുഖങ്ങളാണ്. കെ ശാന്തകുമാരി, കെ ബിനുമോള്‍, എസ് കൃഷ്ണദാസ്, സിആര്‍ സജീവ്, കെ കൃഷ്ണന്‍കുട്ടി, ടികെ നൗഷാദ്, കെസി റിയാസുദ്ദീന്‍, കെ പ്രേമന്‍, ആര്‍ ശിവപ്രകാശ്, കെ നന്ദകുമാര്‍, വി പൊന്നുക്കുട്ടന്‍, പിപി സുമോദ്, എ അനിതാനന്ദന്‍, കെ എന്‍ സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍. ജില്ലാ കമ്മറ്റിയില്‍ നാല് വനിതകളെയും ഉള്‍പ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്