Kerala Assembly ഫയൽ
Kerala

ഭിന്നശേഷി സംവരണത്തിൽ ഇന്ന് മന്ത്രിയുടെ പ്രസ്താവന; സ്വര്‍ണക്കൊള്ളയിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധമാകും

ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് സഭയില്‍ പൂര്‍ത്തിയാകും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമാകും. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയേക്കും. വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷം ഇന്നും സഭാ നടപടികളോട് സഹകരിക്കാന്‍ സാധ്യതയില്ല.

എസ്‌ഐടി അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് ഹൈക്കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. അത് പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ആയുധമാക്കും. രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹ സമരം തുടരുകയാണ്.

അതേസമയം, ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് സഭയില്‍ പൂര്‍ത്തിയാകും. എയ്ഡഡ് അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണ വിഷയത്തില്‍ ചട്ടം 300 പ്രകാരം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് സഭയില്‍ പ്രസ്താവന നടത്തും. തുടര്‍ന്ന് സഭ പിരിയും. പിന്നീട് 23 നാണ് വീണ്ടും സമ്മേളിക്കുന്നത്.

The Kerala Assembly will be in turmoil today over the Sabarimala gold looting issue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും