sabarimala gold theft case 
Kerala

ശബരിമല സ്വർണക്കൊള്ള; സുപ്രധാന രേഖകൾ കണ്ടെത്തി, അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി

4 ഘട്ടങ്ങളായി അന്വേഷിക്കണം, എസ്ഐടി സംഘം വിപുലീകരിക്കാമെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. രേഖകൾ മറച്ചു വയ്ക്കാൻ ചില വ്യക്തികൾ ശ്രമിച്ചെങ്കിലും സുപ്രധാന രേഖകൾ കണ്ടെത്താനും വീണ്ടെടുക്കാനും എസ്ഐടി സംഘത്തിനു കഴിഞ്ഞെന്നു ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. നിർഭയമായി അന്വേഷണം മുന്നോട്ടു പോകണം. സത്യസന്ധതയുള്ള ഉദ്യോ​ഗസ്ഥരെ എസ്ഐടി സംഘത്തലവന് ഉൾപ്പെടുത്താം. കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു.

കേസിൽ ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്ഐടി ഹൈക്കോടതിയെ ധരിപ്പിച്ചു. ബാഹ്യസമ്മ​ർദ്ദങ്ങളിലാതെ അന്വേഷണവുമായി മുന്നോട്ടു പോകാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

നാല് ഘട്ടങ്ങളായി കേസ് അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 1998ൽ യുബി ​ഗ്രൂപ്പ് സ്വർണം പൊതിഞ്ഞത്. 2019ൽ കട്ടിളപ്പാളി സ്വർണം പൂശാൻ അഴിച്ചെടുത്തത്. ദ്വാരപാലക ശിൽപ്പങ്ങൾ വീണ്ടും സ്വർണം പൂശാൻ കൊണ്ടു പോയത്. 2025ൽ ദ്വാരപാലക ശിൽപ്പം വീണ്ടും സ്വർണം പൂശിയത്.

അന്വേഷണ സംഘത്തിന് മേൽ മാധ്യമങ്ങൾ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നുവെന്ന് എസ്ഐടി ഹൈക്കോടതിയെ ധരിപ്പിച്ചു. വിഷയത്തിൽ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. കേവലം സങ്കൽപ്പങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കുപ്രചാരണങ്ങൾ നടത്തുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

ഗൗരവകരമായ ഈ അന്വേഷണം മാധ്യമ വിചാരണയുടെ നിഴലിലല്ല നടക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായും തോന്നുന്നു. അന്വേഷണ പുരോഗതി പരിഗണിക്കാതെയാണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നത്. ഇത് അന്വേഷണത്തെ ദുർബലപ്പെടുത്താൻ അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടമാക്കാനും കാരണമാകും. ഊഹാപോഹങ്ങളും മറ്റും അന്വേഷണത്തെ ദുർബലപ്പെടുത്തും. മാധ്യമ വിചാരണയുടെ കീഴിൽ കേസന്വേഷണം നടത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

The High Court expressed satisfaction over the investigation into the sabarimala gold theft case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ പുറത്ത്, നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ്

ശരീരത്തിലെ ചൂട് സ്വാഭാവികമായി കുറയ്ക്കാം

അടിയന്തര ചികിത്സ മാത്രം; 13 മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

തലശ്ശേരി ലതേഷ് വധക്കേസ്: ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം, 1.40 ലക്ഷം പിഴ

'മൂന്ന് കുട്ടികളുടെ അമ്മയാണ്, അവര്‍ എനിക്കൊപ്പമല്ല; ഏറെക്കാലം എല്ലാം രഹസ്യമാക്കി വച്ചു'; ആദ്യമായി തുറന്ന് പറഞ്ഞ് ശ്രീലീല

SCROLL FOR NEXT