തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ നാലു മണിക്കാണ് തന്ത്രി കണ്ഠര് രാജീവര് ചോദ്യം ചെയ്യാനായി എസ്ഐടിക്ക് മുന്നിലെത്തിയത്. തുടര്‍ന്ന് എസ്ഐടി സംഘത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു..തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ തള്ളി തന്ത്രി കണ്ഠര് രാജീവര്. എസ്ഐടി അറസ്റ്റിന് പിന്നാലെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു രാജീവരുടെ പ്രതികരണം. കുറ്റം ചെയ്തിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇല്ല എന്ന ഒറ്റവാക്കില്‍ ആയിരുന്നു കണ്ഠരര് രാജീവര് പ്രതികരിച്ചത്. കുടുക്കിയതാണോ എന്ന് ചോദ്യത്തിന് അതെ എന്നും അദ്ദേഹം മറുപടി നല്കി..കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി) കേസെടുത്തു. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അനുമതിയോടെ ഇഡി കൊച്ചി യൂണിറ്റാണ് കേസെടുത്തിട്ടുള്ളത്..ന്യൂഡല്‍ഹി: ജോലിക്ക് ഭൂമി അഴിമതി കേസില്‍ ആര്‍ജെഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനും കുടുബത്തിനും തിരിച്ചടി. ലാലുവിനും ഭാര്യ റാബ്രി ദേവിക്കും മക്കള്‍ക്കും എതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹി റോസ് അവന്യു കോടതി വാക്കാല്‍ നിര്‍ദേശം നല്കി. കുടുംബം ക്രിമിനല്‍ സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിച്ചു എന്ന് നിരീക്ഷിച്ച കോടതി ലാലുവിന്റെയും കുടുംബത്തിന്റെയും വിടുതല്‍ ഹര്‍ജികള്‍ തള്ളി. ലാലു കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ നിമനങ്ങള്ക്ക് കൈക്കൂലിയായി ഭൂമി കൈപ്പറ്റിയെന്നാണ് കേസ്. കേസില്‍ ഈ മാസം 23ന് കുറ്റം ചുമത്തും. .വീണ്ടും ട്വിസ്റ്റ്. വിജയ് ചിത്രം ജന നായകന് പ്രദര്‍ശാനാനുമതി നല്കിയ കോടതി വിധിയ്ക്ക് സ്റ്റേ. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ ബെഞ്ചാണ് സിനിമയുടെ റിലീസ് താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നത്. നേരത്തെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്കാന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. പിന്നാലെ സെന്‍സര്‍ ബോര്‍ഡ് നല്കിയ റിട്ട് ഹര്ജിയിന്മേലാണ് ഉത്തരവ്. കേസ് 21 ന് വീണ്ടും പരിഗണിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates