Kandaru Rajeevaru 
Kerala

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര്‍ക്ക് ഇഡി സമന്‍സ്; എന്‍ വാസുവിനും നോട്ടീസ്

മാര്‍ച്ച് ആദ്യ വാരം ചോദ്യം ചെയ്യലിന് ഹാജരാകണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ഇഡി സമന്‍സ് അയച്ചു. മാര്‍ച്ച് ആദ്യ വാരം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശം നല്‍കി. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.

മാര്‍ച്ച് ആദ്യവാരം എറണാകുളത്തെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് ഇരുവര്‍ക്കും നിര്‍ദ്ദേശമുള്ളത്. സംസ്ഥാന വിജിലന്‍സ് വിഭാഗം പ്രതി ചേര്‍ത്തിട്ടുള്ള എല്ലാവരേയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി 41 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് തന്ത്രി കണ്ഠരര് രാജീവര് കഴിഞ്ഞ ദിവസം ജയില്‍മോചിതനായത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്കുള്ള പങ്ക് തെളിയിക്കാന്‍ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലന്‍സ് കോടതി കേസില്‍ രാജീവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കില്ല. തന്ത്രിക്കെതിരെ തെളിവ് ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി.

കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ തന്ത്രിയുടെ പങ്ക് നേരിട്ട് തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ എസ്ഐടിക്ക് സാധിച്ചിട്ടില്ല. തന്ത്രിക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനാ വാദം നിലനില്‍ക്കില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഗൂഢാലോചന വ്യക്തമാക്കുന്ന തെളിവുകളില്ല. ദ്വാരപാലകശില്‍പ പാളികളും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിന്റെ രണ്ടു മഹസ്സറുകളിലും തന്ത്രി ഒപ്പിട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ പശ്ചാത്തലത്തില്‍ ഗൂഢാലോചനാ വാദം എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. ദേവസ്വം ബോര്‍ഡ് എന്തെങ്കിലും ചോദിക്കുമ്പോള്‍ മാത്രമാണ് തനിക്ക് അഭിപ്രായം പറയേണ്ടതുള്ളൂ എന്ന തന്ത്രിയുടെ വാദം കോടതി അംഗീകരിച്ചു. ബോര്‍ഡാണ് വസ്തുക്കളുടെ അറ്റകുറ്റപ്പണിയില്‍ തീരുമാനം എടുക്കേണ്ട്. തന്ത്രിക്ക് അതില്‍ ഒരു ചുമതലയുമില്ല. പൂജാവിധികള്‍ ഉള്‍പ്പെടെയുള്ള താന്ത്രികവിധികളില്‍ മാത്രമാണ് ചുമതല. ഇക്കാര്യം ദേവസ്വം മാന്വലില്‍ വ്യക്തമാണെന്നും കോടതി പറയുന്നു.

സ്വര്‍ണക്കൊള്ളയിലേക്ക് വഴിവെച്ച സ്വര്‍ണം പൂശല്‍ അടക്കമുള്ള കാര്യങ്ങള്‍ നടന്നത് ശ്രീകോവിലിന് പുറത്താണ് നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ തന്ത്രിക്ക് ഇതില്‍ പങ്കില്ലെന്നാണ് കോടതി വിലയിരുത്തിയത്. തന്ത്രിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

ED summons Tantri kandaru rajeevaru in sabarimala gold theft case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ ലഭിക്കണോ?; അറിയാം ഈ സ്‌കീം

ഇടപാടുകള്‍ വിദേശത്തു നിന്ന്, ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന, കണ്ണൂരില്‍ ആഡംബര ബൈക്കില്‍ കടത്ത്; യുവാവ് പിടിയില്‍

95% മാർക്കുണ്ടോ?, ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാം; വിദ്യാർഥികൾക്ക് അബുദാബിയുടെ സമ്മാനം

അടിയോടടി! അസ്ഹറുദ്ദീന് മൂന്നാം സെഞ്ചുറി; കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ