എന്‍ കെ ഉണ്ണികൃഷ്ണന്‍  special arrangement
Kerala

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ കെ ഉണ്ണികൃഷ്ണന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, സര്‍ക്കാര്‍ ഉത്തരവ്

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളില്‍ അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് സര്‍ക്കാര്‍.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളില്‍ അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് സര്‍ക്കാര്‍. സ്വര്‍ണക്കൊള്ളക്കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് എന്‍ കെ ഉണ്ണികൃഷ്ണനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറങ്ങി.

തൃശൂര്‍ സ്വദേശിയാണ് എന്‍ കെ ഉണ്ണികൃഷ്ണന്‍. ജിഷ വധക്കേസിലടക്കം സംസ്ഥാനത്തെ പ്രമാദമായ ഒട്ടേറെ കേസുകളില്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍ പബ്ലിക് പ്രോസിക്യൂട്ടറായി കോടതികളില്‍ ഹാജരായിട്ടുണ്ട്. നിലവില്‍ വിചാരണ നടക്കുന്ന കൂടത്തായി കൊലപാതക കേസിലും ഉണ്ണികൃഷ്ണനാണ് പബ്ലിക് പ്രോസിക്യൂട്ടര്‍.

എസ്‌ഐടിക്കു പുറമേ ഇഡിയും കേസില്‍ അന്വേഷണം വിപുലീകരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുന്‍പ് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ച സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ പ്രതിയായ മുരാരി ബാബുവിനെ ചോദ്യം ചെയ്യാന്‍ ഇഡി ഇന്ന് നോട്ടീസ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കേസിലെ സര്‍ക്കാര്‍ നടപടികളെ പ്രതിപക്ഷവും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

sabarimala gold theft case: nk unnikrishnan appointed special prosecutor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സർപ്രൈസുകളുണ്ടാകുമോ?; കേരള ബജറ്റ് ഇന്ന്, ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

മൂടല്‍ മഞ്ഞ് മൂലമുള്ള കാഴ്ചക്കുറവ് അപകട കാരണം ?; എടിസി നിയന്ത്രണം ഏറ്റെടുത്ത് വ്യോമസേന

നാടിന് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും; ബജറ്റിനെക്കുറിച്ച് കെ എന്‍ ബാലഗോപാല്‍

അജിത് പവാറിന് വിട; സംസ്‌കാരം ഇന്ന് ബാരാമതിയില്‍

'കെ-ഇനം' ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍; കുടുംബശ്രീ റീട്ടെയില്‍ രംഗത്തേയ്ക്ക്

SCROLL FOR NEXT