മന്ത്രി വി എൻ വാസവൻ ( V N Vasavan )  ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
Kerala

സ്വര്‍ണപ്പാളി തട്ടിപ്പ്: എല്ലാ വിഷയങ്ങളും അന്വേഷിക്കണം, പ്രതി ആരായാലും നടപടി ഉറപ്പെന്ന് ദേവസ്വം മന്ത്രി

അന്വേഷണ സംഘം പ്രതിയെ കണ്ടെത്തട്ടെ, പ്രതി ആരായാലും അവര്‍ക്കെതിരെ നടപടി ഉറപ്പാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണത്തട്ടിപ്പില്‍ കുറ്റക്കാര്‍ ആരായാലും നടപടി ഉറപ്പെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. സ്വര്‍ണമോഷണം സംബന്ധിച്ച് ഹൈക്കോടതിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിനുമുള്ളത്. എല്ലാ വിഷയങ്ങളും അന്വേഷിക്കണം, കള്ളന്മാരെ ജയിലിലാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണ സംഘം പ്രതിയെ കണ്ടെത്തട്ടെ, പ്രതി ആരായാലും അവര്‍ക്കെതിരെ നടപടി ഉറപ്പാണ്. കേസില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല. തട്ടിപ്പില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. അതിനുള്ള തെളിവുകള്‍ ലഭിച്ചുവരികയാണ്. സത്യം അന്വേഷണത്തില്‍ തെളിയട്ടെയെന്നും ദേവസ്വം മന്ത്രി പ്രതികരിച്ചു.

അതിനിടെ, ശബരിമല സ്വര്‍ണ കവര്‍ച്ചയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുക്കാനാണ് നീക്കം തുടങ്ങി എസ്ഐടി. ആദ്യം പോറ്റിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത ടീമുകളായി തിരിഞ്ഞ് ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും ഉള്‍പ്പെടെ എസ് ഐ ടി അന്വേഷണം വ്യാപിപ്പിക്കും. അതിനിടെ, അറ്റകുറ്റപ്പണി കഴിഞ്ഞ ദ്വാരപാലക ശില്‍പ പാളികള്‍ അമിക്കസ് ക്യൂറി ഇന്ന് പരിശോധിക്കും. സ്ട്രോങ്ങ് റൂം പരിശോധന ഇന്നും തുടരും. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയും ദേവസ്വം ഉദ്യോഗസ്ഥരെയും അടക്കം പ്രതികളാക്കി രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

vn vasavan reaction on SIT probing the Sabarimala gold theft Case. misappropriation of temple gold during the 2019 electroplating works, following Kerala High Court directives and vigilance reports on irregularities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT