എന്‍ വാസു 
Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

ദില്ലി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസു സുപ്രീംകോടതിയെ സമീപിച്ചത്.

അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവുമുള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. കേസില്‍ എന്‍ വാസുവിനെ തിങ്കളാഴ്ച വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു .14 ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ഫെബ്രുവരി രണ്ടിന് വീണ്ടും ഹാജരാക്കും.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രധാന പ്രതികളുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 1.3 കോടി വില വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 100 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് പിടിച്ചെടുത്തു. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ പേരില്‍ നടന്ന സാമ്പത്തിക തട്ടിപ്പും അന്വേഷണപരിധിയില്‍ വരുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

Sabarimala gold theft: N. Vasu’s bail plea in Supreme Court today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

കട്ടിലിൽ ചലനമില്ലാതെ ഒരു വയസുകാരി; അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

'ഞാന്‍ മരിക്കുകയാണെങ്കില്‍ പോലും അത് ഇടുക്കിയിലായിരിക്കും'; റോഷി അഗസ്റ്റിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ജോസ് കെ മാണി

എല്‍പിജി ഇനി മുന്‍ഗണന അനുസരിച്ച്; ഉപയോഗം നിരീക്ഷിക്കാന്‍ മോണിറ്ററിങ് കമ്മിറ്റി; പാചകവാതക ക്ഷാമം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍

'അയാൾ അവിടെ ഇരുന്ന് ഒണ്ടാക്കണ്ട കാര്യമുണ്ടോ? ഇതിപ്പം കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് കിടക്കണമെന്ന് പറയുന്ന പോലെയാ' (വി‍ഡിയോ)

SCROLL FOR NEXT