കണ്ഠരര് രാജീവര് ശബരിമല ശ്രീകോവിലിന് മുന്നിൽ ഫയൽ ചിത്രം
Kerala

ശബരിമല സ്വര്‍ണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും

അന്വേഷണത്തിന്റെ ഗതി തന്നെ നിര്‍ണ്ണയിക്കുന്ന റിപ്പോര്‍ട്ടാണ് വിഎസ്എസ്‌സി കൈമാറിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. ഇന്നലെയാണ് വിഎസ്എസ്‌സിയില്‍ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീല്‍ വെച്ച കവറില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയത്. ആ റിപ്പോര്‍ട്ടാണ് ഇന്ന് കോടതി എസ്‌ഐടിക്ക് കൈമാറുന്നത്. ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

അന്വേഷണത്തിന്റെ ഗതി തന്നെ നിര്‍ണ്ണയിക്കുന്ന റിപ്പോര്‍ട്ടാണ് വിഎസ്എസ്‌സി കൈമാറിയിരിക്കുന്നത്. സ്വര്‍ണ്ണപാളികള്‍ മാറ്റിയോ, ശബരിമലയില്‍ ഇപ്പോഴുള്ളത് പഴയപാളികളാണോ അതോ പുതിയ പാളികളാണോ, പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവ് തുടങ്ങിയവ നിര്‍ണ്ണയിക്കുന്ന പരിശോധനയാണ് നിലവില്‍ നടത്തിയിട്ടുള്ളത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസിനെ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാമെന്ന് ജയില്‍ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Sabarimala gold theft: Scientific test results to be handed over to investigation team today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT