Kerala High Court, Sabarimala 
Kerala

ശബരിമല സ്വർണ്ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് എത്രയും വേ​ഗം സമര്‍പ്പിക്കണം; എസ്ഐടിക്ക് നിർദേശം

2025 ൽ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായി എസ്ഐടി കോടതിയെ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എത്രയും വേഗം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിനാണ് കോടതി നിർദേശം നൽ‌കിയത്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. 2025 ൽ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായി എസ്ഐടി കോടതിയെ അറിയിച്ചു.

ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലെ ശാസ്ത്രീയ പരിശോധനാ ഫലത്തില്‍ നിന്നും പാളികളിലെ സ്വര്‍ണം നീക്കം ചെയ്ത രീതി മനസിലായെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. ആദ്യ പാളികളിലെ സ്വര്‍ണത്തിന്റെ ഗുണനിലവാരം ബോധ്യപ്പെട്ടതായും അറിയിച്ചു. കേസ് സെപ്റ്റംബര്‍ മൂന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഇന്ന് സമര്‍പ്പിച്ചിരുന്നു.ദേവസ്വം ചട്ടങ്ങൾ ലംഘിച്ച് ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് കൊണ്ട് പോയത് സ്പോൺസറും ദേവസ്വം ബോർഡ് അധികൃതരും ചേർന്നു നടത്തിയ ​ഗൂഢാലോചനയുടെ ഫലമാണെന്നാണ് എസ്ഐടി വിലയിരുത്തൽ.

Sabarimala gold theft: SIT directed to submit final report as soon as possible

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാന മന്ത്രിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രതിഷേധം; നയിച്ച് രാഹുലും പ്രിയങ്കയും; മുഖ്യമന്ത്രി വിഡി സതീശനും സമരമുഖത്ത്

'സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?'; വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് വിസ്മയ മോഹന്‍ലാല്‍

'ചെറിയൊരു തെറ്റിദ്ധാരണ പോലും ദുരന്തത്തിന് കാരണമാകാം'; ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് ഉടന്‍ നിര്‍ത്തിവെയ്ക്കണം; പൈലറ്റുമാരുടെ സംഘടന

അഞ്ചിൽ കൂടുതൽ മരുന്നുകൾ കഴിക്കുന്നവരാണോ നിങ്ങൾ? എന്താണ് 'പോളിഫാർമസി'?

'ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ കുട്ടിയായിരുന്നെങ്കിൽ ഇത് പറയുമായിരുന്നോ?': ആരോഗ്യ മന്ത്രിയോട് ശോഭ സുരേന്ദ്രൻ