'കള്ളന്‍ വിജയന്‍' തലക്കെട്ട് മാറ്റിയില്ല; എഡിറ്റര്‍ കെ ആര്‍ അജയന് കാരണം കാണിക്കല്‍ നോട്ടീസ്

ഇന്നു വൈകീട്ട് നാലുമണിയ്ക്ക് മുമ്പായി കാരണം വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്
Deshabhimani weekly edition published with VS's memoir
ദേശാഭിമാനി വാരാന്തപ്പതിപ്പ്
Edited By:
Updated on
1 min read

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ എഡിറ്റര്‍ കെ ആര്‍ അജയന് കാരണം കാണിക്കല്‍ നോട്ടീസ്. 'കള്ളന്‍ വിജയന്‍' എന്ന തലക്കെട്ട് മാറ്റാത്തതിലും, മാധ്യമങ്ങളെ അറിയിച്ച് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നും കാണിച്ചാണ് നോട്ടീസ്. സംഭവത്തില്‍ ഇന്നു വൈകീട്ട് നാലുമണിയ്ക്ക് മുമ്പായി കാരണം വിശദീകരിക്കണമെന്നാണ് വാരാന്തപ്പതിപ്പ് എഡിറ്റര്‍ അജയന് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Deshabhimani weekly edition published with VS's memoir
'കള്ളന്‍ വിജയന്‍' ലേഖനമില്ല; വിഎസിന്റെ ഓര്‍മക്കുറിപ്പുമായി ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇറങ്ങി

വിഎസ് അച്യുതാനന്ദന്റെ അനുസ്മരണം ഉള്‍പ്പെടുത്തിയുള്ള വാരാന്തപ്പതിപ്പിലാണ് കള്ളന്‍ വിജയന്‍ എന്ന തലക്കെട്ടിലുള്ള ലേഖനവും ഇടംപിടിച്ചത്. ഈ തലക്കെട്ടിനെച്ചൊല്ലി ദേശാഭിമാനിയില്‍ അഭിപ്രായ ഭിന്നത ഉണ്ടാകുകയും തുടര്‍ന്ന്, വാരാന്തപ്പതിപ്പ് വിതരണം ചെയ്യുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയുമായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് വാരാന്തപ്പതിപ്പ് വിതരണം തിങ്കളാഴ്ചത്തേക്ക് മാറ്റിയതെന്നായിരുന്നു എഡിറ്റര്‍ എം സ്വരാജ് വിശദീകരിച്ചത്.

ലേഖകന്‍ എഴുതി നല്‍കിയ കള്ളന്‍ വിജയന്‍ എന്ന പേരിലുള്ള ലേഖനം, തലക്കെട്ട് മാറ്റുക പോലും ചെയ്യാതെ അച്ചടിക്കാനായി പ്രസിലേക്ക് വിട്ടു. ദേശാഭിമാനിയിലെ തര്‍ക്കം പുറത്തറിയിച്ച് വിവാദമാക്കി എന്നീ കാര്യങ്ങളാണ് നോട്ടീസില്‍ അജയനെതിരെ ആരോപിച്ചിട്ടുള്ളത്. തിങ്കളാഴ്ച പുറത്തിറങ്ങിയ വിഎസിന്റെ അനുസ്മരണം അടങ്ങിയ വാരാന്തപ്പതിപ്പില്‍ നിന്നും 'കള്ളന്‍ വിജയന്‍' ലേഖനം പുറത്താകുകയും ചെയ്തിരുന്നു.

Deshabhimani weekly edition published with VS's memoir
നിതിന്‍രാജിന്റെ ആത്മഹത്യ: മുഖ്യ പ്രതി ഡോ. റാം പിടിയില്‍
Deshabhimani weekly edition published with VS's memoir
താടി വെച്ച് രൂപം മാറി, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിത്താവളം നിരന്തരം മാറി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വലയില്‍
Deshabhimani weekly edition published with VS's memoir
'അന്നം മുടക്കിയിട്ടില്ല, ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്'; പൊതിച്ചോര്‍ വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മന്ത്രി കെ മുരളീധരന്‍
Summary

'Thief Vijayan' headline not changed; show-cause notice issued to Editor K R Ajayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com