'കള്ളന്‍ വിജയന്‍' ലേഖനമില്ല; വിഎസിന്റെ ഓര്‍മക്കുറിപ്പുമായി ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇറങ്ങി

കെ വി സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ എഴുതിയ ഓര്‍മക്കുറിപ്പുകള്‍ വരാന്തപ്പതിപ്പിലുണ്ട്
Deshabhimani weekly edition published with VS's memoir
ദേശാഭിമാനി വാരാന്തപ്പതിപ്പ്
Updated on
1 min read

തിരുവനന്തപുരം: വിഎസിന്റെ ഓര്‍മക്കുറിപ്പുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന തലക്കെട്ടോടെയാണ് ഓര്‍മ്മക്കുറിപ്പ്. 'കള്ളന്‍ വിജയന്‍' എന്ന നാടക പ്രവര്‍ത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന പേരിലാണ് ഓര്‍മക്കുറിപ്പ്.

Deshabhimani weekly edition published with VS's memoir
'വിവേകം വേണം, പൊതിച്ചോര്‍ നിരോധിച്ചിട്ട് സര്‍ക്കാരിന് എന്തു നേട്ടമാണ്?' ; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

കെ വി സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ എഴുതിയ ഓര്‍മക്കുറിപ്പുകള്‍ വരാന്തപ്പതിപ്പിലുണ്ട്. ഒന്നാം പേജിലും അവസാന പേജിലുമാണ് ഓര്‍മക്കുറിപ്പുകള്‍ ഉള്ളത്. വാരാന്തപ്പതിപ്പ് ഇത്തവണ സമയത്ത് ഇറങ്ങാത്തത് വിവാദമായിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നം മൂലമാണ് വാരാന്തപ്പതിപ്പ് പുറത്തിറങ്ങാത്തതെന്ന് ദേശാഭിമാനി റഡിസന്റ് എഡിറ്റര്‍ എം സ്വരാജ് ഉള്‍പ്പെടെ ഇന്നലെ വിശദീകരണം നല്‍കിയത്.

തന്നെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും ദേശാഭിമാനി ശേഖരിച്ചിരുന്നുവെന്ന് നാടക പ്രവര്‍ത്തകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ ലേഖനം വാരാന്തപ്പതിപ്പില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ദേശാഭിമാനിയില്‍ നിന്നും വിളിച്ചവര്‍ ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നല്‍കിയെന്നും വിജയന്‍ പറഞ്ഞു. ലേഖനം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വിജയന്‍ പ്രതികരിച്ചു. കള്ളന്‍ വിജയന്‍ എന്ന് പറയുന്ന ഒരു ലേഖനമേ ഇല്ലെന്നും ഊഹാപോഹങ്ങള്‍ മാത്രമാണെന്നുമായിരുന്നു എം സ്വരാജ് പറഞ്ഞത്.

Deshabhimani weekly edition published with VS's memoir
ഒടുവില്‍ മഞ്ഞുരുകുന്നു; മുഖ്യമന്ത്രി- കെഎസ് യു സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും
Deshabhimani weekly edition published with VS's memoir
വഖഫ് ബോര്‍ഡ് : ഗൂഢാലോചനക്കു പിന്നിലെ രഹസ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത് - ഐ എന്‍ എല്‍
Deshabhimani weekly edition published with VS's memoir
കറിക്കത്തി മുതല്‍ അരി വരെ കവര്‍ന്ന് സ്‌കൂള്‍ പാചകപ്പുര ഒന്നാകെ തൂക്കി; അസം സ്വദേശി അറസ്റ്റില്‍
Summary

Deshabhimani weekly edition published with VS's memoir

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com