ഒടുവില്‍ മഞ്ഞുരുകുന്നു; മുഖ്യമന്ത്രി- കെഎസ് യു സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും

നാളെയോ മറ്റന്നാളോ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന
vd satheesan, aloshious xavier
വിഡി സതീശന്‍, അലോഷ്യസ് സേവ്യര്‍File
Edited By:
Updated on
1 min read

തിരുവനന്തപുരം: പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി- കെഎസ് യു തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു. കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി വിഡി സതീശന്‍ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് അലോഷ്യസ് സേവ്യറുമായി ഫോണില്‍ ബന്ധപ്പെട്ടു.

vd satheesan, aloshious xavier
ലോകകപ്പ് ഫൈനൽ: കാലിക്കറ്റ് സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി; പരീക്ഷ പുനഃക്രമീകരിച്ച് കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി

കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ട് കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ കത്ത് നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അലോഷ്യസിനെ ഫോണില്‍ ബന്ധപ്പെട്ടത്. നാളെയോ മറ്റന്നാളോ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന.

കെഎസ് യു അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്നം എത്രയും വേ​ഗം പരിഹരിക്കാൻ മുതിർന്ന നേതാക്കളും നിർദേശിച്ചിരുന്നു. ​ഗവൺമെന്റ് പ്ലീഡർമാരായി നിയമിച്ചവരിൽ ഒരാൾക്ക് എസ്എഫ് ഐ പശ്ചാത്തലവും മറ്റൊരാൾക്ക് എബിവിപി പശ്ചാത്തലവുമുണ്ടെന്ന് പറഞ്ഞ് കെഎസ് യു ​രം​ഗത്ത് വന്നതാണ് പിന്നീട് ചേരിപ്പോരിലേക്ക് വഴിമാറിയത്.

vd satheesan, aloshious xavier
കറിക്കത്തി മുതല്‍ അരി വരെ കവര്‍ന്ന് സ്‌കൂള്‍ പാചകപ്പുര ഒന്നാകെ തൂക്കി; അസം സ്വദേശി അറസ്റ്റില്‍
vd satheesan, aloshious xavier
'പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല'; ആദിവാസി വിദ്യാര്‍ഥിയുടെ മരണത്തില്‍ ഹൈവേ പൊലീസിനെതിരെ കുടുംബം
vd satheesan, aloshious xavier
'വിവേകം വേണം, പൊതിച്ചോര്‍ നിരോധിച്ചിട്ട് സര്‍ക്കാരിന് എന്തു നേട്ടമാണ്?' ; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍
Summary

Chief Minister VD Satheesan to meet KSU State President within two days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

vd satheesan, aloshious xavier
shipbuilding plan Tata Group rejects VD Satheesan
VD Satheesan, M A Baby
Ramesh Chennithala
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com