

കോഴിക്കോട് : ഫുട്ബോൾ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകൾക്കും സർവകലാശാല നേരിട്ട് നടത്തുന്ന പഠന കേന്ദ്രങ്ങൾക്കും അവധിയായിരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.
എന്നാൽ സർവകലാശാലയിലെയും പഠന വകുപ്പുകളിലെയും സെന്ററുകളിലെയും ഓഫീസ് പ്രവർത്തനങ്ങൾ സാധാരണ പ്രവൃത്തിദിനം പോലെ തുടരും. എല്ലാ വകുപ്പ് മേധാവികളും സർവകലാശാല ജീവനക്കാരും അന്നേദിവസം ജോലിക്ക് ഹാജരാകേണ്ടതാണെന്നും രജിസ്ട്രാർ അറിയിച്ചു.
ലോകകപ്പ് ഫൈനൽ പരിഗണിച്ച് കേരള ടെക്നിക്കൽ സർവകലാശാല നാളെ രാവിലെ നടത്താനിരുന്ന പരീക്ഷകൾ പുനഃക്രമീകരിച്ചു. രാവിലെ നടക്കേണ്ട തിയറി പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം 1.30 ന് നടക്കും. അതേസമയം ഉച്ചയ്ക്ക് ശേഷം നടത്താൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates