

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച കേരള സർവകലാശാലയിലെ പഠനവിഭാഗത്തിന് അവധിയായിരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. സർവകലാശാലയിലെ ഓഫീസ് പ്രവർത്തനങ്ങൾ പതിവുപോലെ തുടരും. എല്ലാ ഓഫീസ് ജീവനക്കാരും അന്നേദിവസം ജോലിക്ക് ഹാജരാകണമെന്ന് രജിസ്ട്രാർ അറിയിച്ചു.
ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates