ശബരിമല ( Sabarimala Temple ) 
Kerala

സ്വര്‍ണം പൂശല്‍ വിവാദം; മോഷണ പരാതിയുമായി ശബരിമല കര്‍മ്മ സമിതി, ദേവസ്വം ബോര്‍ഡും തട്ടിപ്പുകാരും ഗൂഢാലോചന നടത്തി

മോഷണം, വിശ്വാസ വഞ്ചന, സംഘടിത കൊള്ള എന്നിവ സംശയിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിമല കര്‍മ്മസമിതി പൊലീസില്‍ പരാതി നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിവാദങ്ങള്‍ പുരോഗമിക്കെ മോഷണ പരാതിയുമായി ശബരിമല കര്‍മ്മസമിതി. ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തില്‍ മോഷണം, വിശ്വാസ വഞ്ചന, സംഘടിത കൊള്ള എന്നിവ സംശയിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍. കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണം എന്നും മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ ലഭിച്ച ആളുകളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തണം എന്നാണ് സന്നിധാനം പോലീസില്‍ പരാതിയിലെ ആവശ്യം. നേരത്തെ വിശ്വഹിന്ദു പരിഷത്തും സമാനമായ ആവശ്യം ഉന്നയിച്ച് പൊലീസിനെ സമീപിച്ചിരുന്നു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയലാണ് സന്നിധാനം പൊലീസില്‍ സമാനമായ പരാതി നല്‍കിയത്.

1999-ല്‍ വിജയ് മല്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ശബരിമലയില്‍ സ്വര്‍ണം പൂശിയിരുന്നു. 2019-20 ല്‍ സ്വര്‍ണ്ണ ആവരണങ്ങള്‍ അപ്രത്യക്ഷമായതായും അവയ്ക്ക് പകരം സ്വര്‍ണ്ണം പൂശിയ ചെമ്പാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും പരാതി ആരോപിക്കുന്നു. സ്വര്‍ണ്ണാവരണം ചെയ്ത ചെമ്പ് തകിടുകള്‍ അറ്റകുറ്റപ്പണിയ്ക്കായി ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. അറ്റകുറ്റപ്പണിയ്ക്കായി നല്‍കിയ ക്ലാഡിംഗുകള്‍ തിരികെ എത്തിച്ചപ്പോള്‍ യഥാര്‍ത്ഥ ഭാരമായ 42.800 കിലോയില്‍ നിന്ന് 4.541 കിലോഗ്രാം കുറവുണ്ടായി എന്നും പരാതിയില്‍ പറയുന്നു. 'ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണ്ണാവരണം ചെയ്ത തകിടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള തീരുമാനം ടെന്‍ഡര്‍ ക്ഷണിക്കാതെയാണ് എടുത്തത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നും പരാതി ആരോപിക്കുന്നു.

നടപടിക്രമങ്ങളില്‍ ഉണ്ടായിട്ടുള്ള വീഴ്ചകള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും ഉള്‍പ്പെട്ട ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണ്. 2019 ല്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടതിന് കാരണക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 2025 ഓഗസ്റ്റില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ വീണ്ടും ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വര്‍ണ്ണ ആവരണത്തിന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ചതും ദൂരൂഹമാണെന്നും പരാതി പറയുന്നു.

Sabarimala Karma Samithi has lodged a police complaint alleging that the loss of gold cladding at the hill shrine amounts to theft, criminal breach of trust and organised looting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എസ്എഫ്‌ഐ ഉരുക്കുകോട്ടയില്‍ ചെയര്‍ പേഴ്‌സണ്‍; ആദ്യ അങ്കം പികെ ശ്രീമതിയോട്; കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'

SCROLL FOR NEXT