Railways announces four more special trains പ്രതീകാത്മക ചിത്രം
Kerala

ശബരിമല മണ്ഡലകാലം; സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ഇരുദിശയിലേക്കും 32 സ്‌പെഷലുകള്‍ വിന്യസിച്ച് 274 സര്‍വീസുകളാണ് നടത്തുക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തെ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയില്‍വേ സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇരുദിശയിലേക്കും 32 സ്‌പെഷലുകള്‍ വിന്യസിച്ച് 274 സര്‍വീസുകളാണ് നടത്തുക. ഇതില്‍ കാക്കിനാട-കോട്ടയം റൂട്ടിലെ 18 സര്‍വിസുകള്‍ ഒഴിച്ചാല്‍ ബാക്കി 256ഉം കൊല്ലത്തേക്കും തിരിച്ചുമുള്ളവയുമാണ്. സ്‌പെഷല്‍ ട്രെയിനായതിനാല്‍ ഉയര്‍ന്ന നിരക്കാണ് ഈ സര്‍വീസുകള്‍ക്കെല്ലാം.

കാക്കിനാട-കോട്ടയം സ്‌പെഷല്‍, ഹസൂര്‍ സാഹിബ് നന്ദേഡ്-കൊല്ലം സ്‌പെഷല്‍, ചാര്‍ലപ്പള്ളി-കൊല്ലം സ്‌പെഷല്‍,മച്ചിലിപട്ടണം-കൊല്ലം സ്‌പെഷല്‍,നര്‍സാപൂര്‍-കൊല്ലം സ്‌പെഷല്‍, ചാര്‍ലപ്പള്ളി -കൊല്ലം സ്‌പെഷല്‍, ചെന്നൈ എഗ്‌മോര്‍-കൊല്ലം സ്‌പെഷല്‍, ചെന്നൈ സെന്‍ട്രല്‍-കൊല്ലം സ്‌പെഷല്‍, എന്നി ട്രെയിനുകളാണ് സര്‍വീസ് നടത്തുക.

Sabarimala Mandalakalam; Railways announces special services

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് ഇവിടത്തെ വിഷയം, പാര്‍ട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല, സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ'; ശബരിമല യുവതീപ്രവേശനത്തില്‍ എംഎ ബേബി

സ്വര്‍ണവില കുത്തനെ താഴോട്ട്; ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ

ബാഴ്‌സലോണ വീണ്ടും ഞെട്ടി! 4 ദിവസത്തിനിടെ രണ്ടാം തോല്‍വി; ലാലിഗയില്‍ ഒന്നാം സ്ഥാനവും പോയി

റെക്കോര്‍ഡ്, ക്രിക്കറ്റില്‍ പുതു ചരിത്രം! 700 വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് ഖാന്‍

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍

SCROLL FOR NEXT