മന്ത്രി സി പി ജോണ്‍ പുതിയ പദ്ധതി പ്രഖ്യാപിക്കുന്നു  
Kerala

ശബരിമല തീർഥാടകർക്ക് ആശ്വാസം; സംസ്ഥാനത്ത് എവിടെ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസ് ചാർട്ട് ചെയ്യാം

45 സീറ്റിന്റെ ടിക്കറ്റ് എടുത്തുകഴിഞ്ഞാൽ അയ്യപ്പന്മാർ എവിടെയാണോ നിൽക്കുന്നത് അവിടെ നിന്നും എടുത്ത് പമ്പയിൽ കൊണ്ടിറക്കുന്നതാണ് പദ്ധതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോഴിക്കോട്: ശബരിമല തീർഥാടകരുടെ യാത്രാക്ലേശത്തിന് പരിഹാരമായി പമ്പയിലേക്ക് കെഎസ്ആർടിസി ബസുകൾ ചാർട്ട് ചെയ്യാമെന്ന് ​ഗതാ​ഗത മന്ത്രി സി പി ജോൺ. സംസ്ഥാനത്ത് എവിടെ നിന്നും ബസ് ചാർട്ട് ചെയ്യാവുന്നതാണ്. അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് ബസ് എത്തും. ഇങ്ങനെ ചാർട്ട് ചെയ്യുന്നതിന് അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ കോഴിക്കോട് പറഞ്ഞു.

വിമാനം ചാർ‌ട്ട് ചെയ്യുന്നതു പോലെ ബസ് ചാർട്ടർ ചെയ്യാൻ സാധിക്കും. 45 സീറ്റിന്റെ ടിക്കറ്റ് എടുത്തുകഴിഞ്ഞാൽ അയ്യപ്പന്മാർ എവിടെയാണോ നിൽക്കുന്നത് അവിടെ നിന്നും എടുത്ത് പമ്പയിൽ കൊണ്ടിറക്കുന്നതാണ് പദ്ധതി. 45 ടിക്കറ്റ് നിർബന്ധമായും എടുത്തിരിക്കണം. അതിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല. ഇങ്ങനെ കയറുന്നവരെ പമ്പയിൽ കൊണ്ടുപോയി ഇറക്കുന്നതായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.

നിലക്കലിൽ ഇറങ്ങി പമ്പയിലേക്ക് ബസ് കയറുന്നതിലെ ബുദ്ധിമുട്ടുകൾ ഭക്തർ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല തീർഥാടനത്തിനായി വിവിധ ജില്ലകളിൽനിന്ന് എത്തുന്ന സംഘങ്ങൾക്ക് പുതിയ സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം, ബസ് ചാർട്ടർ ചെയ്യുന്നതിനുള്ള ബുക്കിങ് നടപടികൾ, നിരക്കുകളുടെ വിശദാംശങ്ങൾ, സർവീസ് ക്രമീകരണങ്ങൾ എന്നിവ കെഎസ്ആർടിസി വ്യക്തമാക്കിയിട്ടില്ല.

Sabarimala pilgrims can charter KSRTC buses to Pamba

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വന്തം കുഞ്ഞുങ്ങളെ ആരെങ്കിലും പരീക്ഷണത്തിന് നല്‍കുമോ?, മരുന്നു കമ്പനികളുമായുള്ള മന്ത്രിയുടെ ബന്ധം അന്വേഷിക്കണം'; കെ മുരളീധരനെതിരെ മുന്‍ ആരോഗ്യമന്ത്രിമാര്‍

കഫീന്‍ വന്ധ്യതയ്ക്ക് കാരണമാകുമോ? ദിവസം മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവര്‍ അറിയേണ്ടത്

ശിവഗിരി മഠം ട്രസ്റ്റ്‌ തെരഞ്ഞെടുപ്പ്: നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് തോൽവി; സമിതിയിൽ പുതുതായി 5 പേർ‌

'നടന്‍ ബാലു വര്‍ഗീസ് അനുവാദമില്ലാതെ സ്പര്‍ശിച്ചു, മാപ്പ് പറയണം'; വക്കീല്‍ നോട്ടീസ് അയച്ച് യുവതി

കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു