ഫയല്‍ ചിത്രം 
Kerala

ശബരിമല നട നാളെ തുറക്കും; തിങ്കളാഴ്ച കൊടിയേറ്റ്, വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി

തിങ്കളാഴ്ച കൊടിയേറ്റ് നടക്കും. രാവിലെ 9.45നും 10.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ശബരിമല; ശബരിമല ക്ഷേത്രനട നാളെ തുറക്കും. പത്തു ദിവസത്തെ ഉത്സവത്തിനായാണ് ഞായറാഴ്ച വൈകിട്ട് നട തുറക്കുക. തിങ്കളാഴ്ച കൊടിയേറ്റ് നടക്കും. രാവിലെ 9.45നും 10.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. 

വൈകിട്ട് മുളപൂജ നടക്കും. 29 മുതൽ പള്ളിവേട്ട ദിനമായ ഏപ്രിൽ നാലു വരെ എല്ലാ ദിവസവും ഉത്സവബലിയുണ്ടാകും. 31 മുതൽ ഏപ്രിൽ നാലുവരെ  വിളക്കിനെഴുന്നള്ളിപ്പും നടക്കും. ഏപ്രിൽ അഞ്ചിന് പമ്പയിൽ ആറാട്ട്. ഈ സമയം ഭക്തർക്ക് പറവെക്കാം. 

നടി നാളെ തുറക്കുന്നതോടെ ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി. ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയാത്തവർക്കായി നിലയ്ക്കലിലും പമ്പയിലും ദേവസ്വം ബോർഡിന്റെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. വിവിധയിടങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി സർവീസുകളുമുണ്ടാകും. നിലയ്ക്കൽ- പമ്പ റൂട്ടിൽ ചെയിൻ സർവീസിനായും ബസുകളെത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT